ചൈനയും തുര്‍ക്കിയും നിര്‍മ്മിച്ച തോക്കുകളും വെടിയുണ്ടകളും ഡ്രോണ്‍ വഴി രാജ്യത്തേക്ക് കടത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ന്യൂഡല്‍ഹി: വിദേശ നിര്‍മിത ആയുധങ്ങള്‍ ഇന്ത്യയില്‍ വിതരണം ചെയ്ത ആയുധക്കടത്ത് സംഘത്തെ ഡല്‍ഹി പൊലീസ് പിടികൂടി. ചൈനയും തുര്‍ക്കിയും നിര്‍മ്മിച്ച തോക്കുകളും വെടിയുണ്ടകളും ഡ്രോണ്‍ വഴി രാജ്യത്തേക്ക് കടത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാകിസ്താനിലെ ഇന്റര്‍-സര്‍വീസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ.) ബന്ധം സംഘത്തിനുണ്ടെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നു.
സംഘത്തിലെ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ കൊടുംകുറ്റവാളി മന്ദീപ്, സംഘാംഗങ്ങളായ ഉത്തര്‍പ്രദേശ് സ്വദേശി രോഹന്, മോനു എന്നിവരാണ് പിടിയിലായത്. 10 വിദേശ തോക്കുകളും 92 വെടിയുണ്ടകളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. കൊലക്കേസുകളില്‍ പ്രതിയായ സോനു ഖത്രിയുടെ കൂട്ടാളിയാണ് മന്ദീപ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഡ്രോണ്‍ ഉപയോഗിച്ച് ആയുധങ്ങള്‍ അതിര്‍ത്തിക്ക് സമീപമുള്ള നിശ്ചിത സ്ഥലങ്ങളില്‍ ഇറക്കിവെക്കുകയും തുടര്‍ന്ന് സംഘം അത് ശേഖരിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുകയും ചെയ്തതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പിടിയിലാകാതിരിക്കാന്‍ കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞാണ് ആയുധങ്ങള്‍ കടത്തിയതെന്ന് പൊലീസ് പറഞ്ഞു.
സംഘത്തിന്റെ മുഖ്യപ്രതിയായി ജസ്പ്രീത് അഥവാ ‘ജസ്സ’യെയാണ് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ ഇയാള്‍ പാകിസ്താനുമായി നേരിട്ട് ബന്ധപ്പെടുകയും അവിടെനിന്ന് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നാണു സംശയം. പിടിയിലായവരുടെ മൊബൈല്‍ ഫോണുകള്‍, ബാങ്ക് ഇടപാടുകള്‍, സോഷ്യല്‍ മീഡിയ വിവരങ്ങള്‍ എന്നിവ ശേഖരിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണ്.
ശനിയാഴ്ച രാവിലെ വീട്ടിലെ മുറിയുടെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ചപ്രയില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ (ബിഎല്‍ഒ) റിങ്കു തരഫ്ദാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ വീട്ടിലെ മുറിയുടെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. എസ്.ഐ.ആര് ജോലിഭാരവും അതിനാല്‍ ഉണ്ടായ അമിത സമ്മര്‍ദവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
റിങ്കുവിന്റെ മുറിയില്‍നിന്ന് ഒരു കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് സംസ്ഥാന മന്ത്രി ഉജ്ജല്‍ ബിശ്വാസ് മരിച്ച ബിഎല്‍ഒയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ബംഗാളില്‍ നടന്നു വരുന്ന എസ്.ഐ.ആര് പ്രക്രിയ അടിയന്തരമായി നിര്‍ത്തിവെയ്കണമെന്ന് മുഖ്യമന്ത്രിയായ മമത ബാനര്‍ജി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് ആവശ്യപ്പെട്ടിരുന്നു. ആസൂത്രിതമല്ലാത്ത രീതിയിലുള്ള ജോലിയും അമിത സമ്മര്‍ദവും ജീവനുപാധി സൃഷ്ടിക്കുന്നുവെന്നും പ്രക്രിയയുടെ വിശ്വാസ്യതയും സുരക്ഷയും തകരാറിലാകുന്നുവെന്നും കത്തില്‍ മമത ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനിടെ, ജല്‍പായ്ഗുരിയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടെ ഒരു ബിഎല്‍ഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം, എസ്.ഐ.ആര് സംബന്ധമായ അമിത ജോലിസമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. സംസ്ഥാനത്ത് എസ്.ഐ.ആര് പ്രക്രിയയ്ക്കെതിരെ പ്രതിഷേധവും ആശങ്കയും ഉയര്‍ന്നിരിക്കെയാണ് നാദിയയിലെ പുതിയ മരണം.
ഇടപ്പള്ളിയിലെ ഒരു സ്പായുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്
കൊച്ചി: സിവില്‍ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പാലാരിവട്ടം സ്റ്റേഷനിലെ എസ്.ഐ കെ.കെ. ബിജുവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇടപ്പള്ളിയിലെ ഒരു സ്പായുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടന്നത്. സ്പാ ജീവനക്കാരി രമ്യ, സഹപ്രവര്ത്തകന് ഷിഹാം എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
കൊച്ചി സിറ്റി എ.ആര് ക്യാമ്പിലെ മരട് സ്വദേശിയായ പൊലീസുകാരനാണ് പണം നഷ്ടമായത്. സി.പി.ഒ സ്പായില്‍ പോയി തിരിച്ച് വന്നതിന് പിന്നാലെ മാല നഷ്ടമായെന്ന് കാണിച്ച് ജീവനക്കാരി സി.പി.ഒക്കെതിരെ പരാതി ഉന്നയിക്കുകയായിരുന്നു. നല്കാതിരുന്നാല് ഭാര്യയെയും ബന്ധുക്കളെയും വിവരം അറിയിച്ച് നാണം കെടുത്തുമെന്ന് ഷിഹാം ഭീഷണിപ്പെടുത്തി.
ഇതിനിടെ പ്രശ്നം തീര്‍പ്പാക്കാമെന്ന് പറഞ്ഞ് ഇടപെട്ട എസ്.ഐ ബിജു, വീട്ടില്‍ വിഷയം അറിഞ്ഞാല്‍ പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞ് സി.പി.ഒയെ സമ്മര്‍ദ്ദത്തിലാക്കി. നാല് ലക്ഷം രൂപ നല്‍കണമെന്ന ആവശ്യമാണ് ഇതിലൂടെ സി.പി.ഒയ്ക്ക് മുന്നില്‍ വച്ചതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.
തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ സി.പി.ഒ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ശേഷം എസ്.ഐ ബിജുവടക്കം മൂന്ന് പേരെ പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്തു. ബിജുവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വകുപ്പുതല നടപടി ഉള്‍പ്പെടെ ശക്തമായ നടപടിയുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
ബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
ദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
കേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
പാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
തൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്