Connect with us

More

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; മൂന്നാം ദിവസം പിറന്നത് ഏഴ് ഗോളുകള്‍

Published

on

ചെന്നൈ/ ബംഗ്ലൂരു: ആദ്യ രണ്ട് ദിവസം ഗോള്‍ പിറന്നില്ലെങ്കില്‍ മൂന്നാം ദിവസം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് മല്‍സരങ്ങളിലായി പിറന്നത് ഏഴ് ഗോളുകള്‍… ആദ്യ മല്‍സരത്തില്‍ എഫ്.സി ഗോവ 3-2ന് ചെന്നൈയിനെ തോല്‍പ്പിച്ചപ്പോള്‍ രാത്രി മല്‍സരത്തില്‍ രണ്ട് ഗോളിന് ബംഗ്ലൂരു എഫ്.സി മുംബൈ സിറ്റിയെ പരാജയപ്പെടുത്തി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എഫ്.സി.ഗോവ ആദ്യ പകുതിയില്‍ കോറോ, ലാന്‍സറോട്ടി ,മന്ദര്‍റാവു ദേശായി എന്നിവരുടെ ഗോളുകളില്‍ കരുത്ത് കാട്ടി. രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ എഫ്.സിക്കു വേണ്ടി വൈസ് ക്യാപ്റ്റന്‍ ഇനീഗോ കാള്‍ഡറോണും പെനാല്‍ട്ടി മുതലാക്കി റാഫേല്‍ അഗസ്‌റ്റോയും ഗോള്‍ മടക്കി. കഴിഞ്ഞ സീസണില്‍ ഗോള്‍ മഴ ഒരുക്കിയ ഗോവയും ചെന്നൈയിനും വേണ്ടി വന്നു ഈ സീസണിലും ഐ.എസ്എല്ലിലെ ഗോള്‍ ക്ഷാമം അകറ്റാന്‍. ഗോവയുടെ ആദ്യ രണ്ടു ഗോളുകളും ചെന്നൈയുടെ ആദ്യ ഗോളും നേടിയത് സ്പാനീഷ് താരങ്ങളായിരുന്നു. രണ്ടാം ഗോള്‍ ബ്രസീല്‍ താരവും. ഇടതുവിംഗില്‍ ഗോവ നാരായണ്‍ ദാസിനെയും ചെന്നൈ കഴിഞ്ഞ സീസണിലെ എമേര്‍ജിങ്ങ് പ്ലെയറായിരുന്ന ജെറി ലാല്‍റെന്‍സുവാലയെയും ഇറക്കിയിരുന്നു. ഈ രണ്ടു കരുത്തര്‍ ആയിരുന്നു ഇരുടീമുകളുടെയും നീക്കങ്ങള്‍ മെനഞ്ഞത്. ആദ്യം പിന്നോക്കം പോയെങ്കിലും കളിയുടെ താളം പിടിച്ചെടുത്ത ഗോവ ഈ സീസണിലെ ആദ്യ ഗോള്‍ വലയിലെത്തിച്ചു. ഐ.എസ്.എല്ലിലെ 461 ാം ഗോളും ഇതോടെ രേഖപ്പെടുത്തി. സ്പാനീഷ് മുന്‍നിര താരം ഫെറാന്‍ കോറിമിനാസ് എന്ന കോറോയുടെ ബൂട്ടില്‍ നിന്നായിരുന്നു ഗോള്‍. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ പാസില്‍ രണ്ടു ഡിഫന്‍ഡര്‍മാരെയും ചെന്നൈയിന്‍ ഗോളിയെയും മറികടന്നു കോറോ വലയിലേക്കു പന്ത് പ്ലേസ് ചെയ്തു. ചെന്നൈയിന്റെ ഗോളിയുടെ കൈകള്‍ക്കിടയിലൂടെ പന്ത് വലയില്‍. ഗോവ ഉടനടി രണ്ടാം ഗോളും നേടി. 29 ാം മിനിറ്റില്‍ സെന്റര്‍ സര്‍ക്കിളിനു സമീപത്തു നിന്നും വന്ന ത്രൂപാസിലാണ് ഗോളിന്റെ വഴി. സെറിട്ടോണ്‍ ഫെര്‍ണാണ്ടസിന്റെ ആദ്യ ശ്രമം ചെന്നൈയിന്‍ ഡിഫന്‍ഡര്‍ തടഞ്ഞു. റീബോണ്ടില്‍ പന്ത് കിട്ടിയ മന്ദര്‍ റാവു ദേശായിയുടെ ഷോട്ട് ചെന്നൈയിന്‍ ഗോളി തടഞ്ഞു ഇത്തവണ രീബൗണ്ട് ആയി വന്ന പന്ത് മറ്റൊരു സ്പാനീഷ് മിഡ്ഫീല്‍ഡര്‍ മാനുവല്‍ ലാന്‍സറോട്ടി ബൂട്ടിന്റെ അടി‘ാഗം കൊണ്ട് ഗോളി കരണ്‍ജിത്തിന്റെ തലയ്ക്കു മുകളിലൂടെ ഉയര്‍ത്തിവി്ട്ടു. ക്രോസ്ബാറില്‍ ഉരുമി പന്ത് വലയിലേക്ക്. ഗോള്‍ മടക്കാന്‍ സെറീനോ, ബോഡോ,റാഫേല്‍ അഗസ്‌റ്റോ എന്നിവരിലൂടെ നടത്തിയ ചെന്നൈയിന്റെ ശ്രമങ്ങള്‍ ഫലിച്ചില്ല. ഇതിനു പിന്നാലെയാണ് കനത്ത ആഘാതം പോലെ ഗോവയുടെ മൂന്നാം ഗോള്‍. 39 ാം മിനിറ്റില്‍. വലത് വിംഗിലൂടെയായിരുന്ന ഗോളിനുള്ള നീക്കം വന്നത്. ചെന്നൈയുടെ പാടെ താളെ തെറ്റിയ പ്രതിരോധനിരയെ തകര്‍ത്തു കുതിച്ച മാനുവല്‍ ലാന്‍സറോട്ടി നല്‍കിയ പാസ് സ്വീകരിച്ച മന്ദര്‍റാവു ദേശായി അനായാസം നെറ്റ് ലക്ഷ്യമാക്കി. ഗോളി കരണ്‍ജിത്തിന്റെ ഗ്ലൗസില്‍ തഴുകി പന്ത് മെല്ലെ അകത്തേക്ക്. ഐ.എസ്.എല്‍ നാലാം സീസണില്‍ ഗോള്‍ നേടിയ ആദ്യ ഇന്ത്യാക്കരന്‍ എന്ന ബഹുമതിക്കും മന്ദര്‍റാവു ദേശായി ഇതോടെ ഉടമയായി.രണ്ടാം പകുതിയില്‍ വര്‍ധിത വീര്യത്തോടെ വന്ന ചെന്നൈയിന്‍ കാത്തിരുന്ന ഗോള്‍ നേടി. ജെറിയെ ഫൗള്‍ ചെയ്തതിനു പെനാല്‍ട്ടി ബോക്‌സിനു തൊട്ടു മുന്നില്‍ കിട്ടിയ ഫ്രീ കിക്ക് ഗോളായി. അഞ്ച് ഗോവന്‍ താരങ്ങളെ മറികടന്നു താഴ ബ്ലോക്ക ചെയ്യാന്‍ കിടന്ന ബ്രൂണോ പിന്‍ഹിറോയുടെ ദേഹത്തു വന്ന പന്ത് ഗോളി കട്ടിമണിയുടെ കയ്യില്‍ നിന്നും വഴുതി. പിറകെ പെനാല്‍ട്ടിയില്‍ നിന്ന് ചെന്നൈയിന്‍ രണ്ടാം ഗോളും നേടി.കണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം മല്‍സരം ആവേശകരമായിരുന്നു. ഐ.എസ്.എല്‍ ചിത്രത്തിലേക്ക് ആദ്യമായി വന്ന ബംഗ്ലൂരു എഫ്.സി അവസരോചിതമായി ലഭിച്ച രണ്ട് ഗോളുകള്‍ക്ക് മുംബൈ സിറ്റിയെ പരാജയപ്പെടുത്തി. എദു ഗാര്‍സിയയുടെ ബൂട്ടില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. ഇഞ്ച്വറി ടൈമില്‍ നായകന്‍ സുനില്‍ ഛേത്രിയുടെ വക രണ്ടാം ഗോളും. രണ്ട് ഗോളുകള്‍ക്കും മുംബൈ ഗോള്‍ക്കീപ്പര്‍ക്ക് ചെറുതല്ലാതെ പങ്കുണ്ടായിരുന്നു. ചേത്രിയാണ് കളിയിലെ കേമന്‍. ഇനി ബുധനാഴ്ച്ചയാണ് മല്‍സരം. അന്ന് പൂനെ സിറ്റി ഡല്‍ഹി ഡൈനാമോസുമായി കളിക്കും

kerala

മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന്‍ അറസ്റ്റില്‍

200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്

Published

on

മഞ്ചേശ്വരത്ത് അമ്മയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. ഉഡുപ്പി കുന്ദാപുരയില്‍ വച്ച് മെല്‍വിനെ പിടികൂടി. 200 കിലോമീറ്റര്‍ പൊലീസ് പ്രതിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്. അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തിയതാണോയെന്നാണ് സംശയം. ഹില്‍ഡ ഡിസൂസ എന്ന 60 വയസുകാരിയാണ് കൊല്ലപ്പെട്ടത്.

ഹില്‍ഡ ഉറങ്ങികിടക്കുമ്പോഴായിരുന്നു സംഭവം. മകന്‍ മെല്‍വിന്‍ മൊണ്ടേര സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്നു. അയല്‍ക്കാരിയായ ലോലിത എന്ന യുവതിയേയും മെല്‍വിന്‍ തീ കൊളുത്തിയെങ്കിലും ഇവര്‍ പൊള്ളലുകളോടെ രക്ഷപ്പെട്ടു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.

 

Continue Reading

kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി

സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന കൈ ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി

Published

on

തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ 3 വനിതാ ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. വനിതാ ജീവനക്കാരായിരുന്ന വിനീത – ദിവ്യ- രാധകുമാരി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടെന്ന ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ശരി വച്ചാണ് കോടതിയുടെ നടപടി. മൂന്ന് ജീവനക്കാരും അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് അന്വേഷണസംഘം ഉടന്‍ കടക്കും.

ദിയയുടെ സ്ഥാപനത്തില്‍ നിന്ന് 69 ലക്ഷം രൂപയുടെ സാമ്പത്തിക തിരുമറി ജീവനക്കാര്‍ നടത്തിയെന്നായിരുന്നു കൃഷ്ണകുമാറിന്റെയും മകളുടെയും പരാതി. അതേസമയം ജീവനക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് കൃഷ്ണകുമാറിനെതിരെ നല്‍കിയ പരാതിക്ക് അടിസ്ഥാനം ഇല്ലെന്നും ക്രൈം ബ്രാഞ്ച് കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

Continue Reading

kerala

സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി

Published

on

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ പട്ടികയായി. നിതിൻ അഗർവാൾ, റവാട ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ് സി തയ്യാറാക്കിയ പട്ടികയിലുള്ളത്. ഇവരിൽനിന്ന് ഒരാളെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുക്കും.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ളവരുടെ പട്ടികയിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെയും പരിഗണിക്കാൻ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാൻ ആകില്ലെന്ന യുപിഎസ്‍സി നിലപാടിനെതിരെയായിരുന്നു ആഭ്യന്തര വകുപ്പിന്‍റെ നീക്കം.

സംസ്ഥാനത്തിന്‍റെ അടുത്ത പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ ആറ് പേരുകളാണ് കേരളം കേന്ദ്രത്തിനു മുമ്പാകെ വച്ചത്. ഒന്നാമതായി ഡിജിപി റാങ്കിലുള്ള നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, ഇതിന് പുറമേ എഡിജിപി റാങ്കിലുള്ള സുരേഷ് രാജ് പുരോഹിത്, എം.ആർ അജിത് കുമാർ എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്. ഇതിൽ സംസ്ഥാന പൊലീസ് മേധാവി ആകാൻ പരിഗണിക്കപ്പെടുന്നവരുടെ ചുരുക്ക പട്ടികയിൽ അജിത് കുമാറിനെ കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.

അതിനിടെ ഡിജിപി റാങ്കിലുള്ള ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയെ ഒഴിവാക്കി അജിത് കുമാറിന്‍റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം ആഭ്യന്തരവകുപ്പ് നടത്തുന്നുണ്ടെന്ന് ആക്ഷേപവും ഉയർന്നിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാനാവില്ല എന്ന് യുപിഎസ്സി നേരത്തെ നിലപാടെടുത്തിരുന്നു.

Continue Reading

Trending