Football

ഫൈനലില്‍ ബെംഗളൂരു എഫ്‌സിയെ നേരിടാന്‍ എടികെ മോഹന്‍ ബഗാന്‍

By webdesk14

March 14, 2023

ഇന്നലെ നടന്ന ഹൈദരാബാദ് എഫ്‌സിയും എടികെ മോഹന്‍ ബഗാനും തമ്മിലുള്ള രണ്ടാം പാദമത്സരത്തില്‍ ഷൂട്ടൗട്ടില്‍ ഹൈദരാബാദ് എഫ്‌സിയെ തകര്‍ത്ത് എടികെ മോഹന്‍ ബഗാന്‍ ഫൈനലില്‍. നിശ്ചിത സമയത്തും എക്‌സ്ട്രാ സമയത്തും ഗോളില്ലാതെ വന്നതോടെയാണ് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ഷൂട്ടൗട്ടില്‍ 4-3 എന്ന സ്‌കോറിലാണ് മോഹന്‍ ബഗാന്റെ ജയം. ആദ്യപാദം സമനിലയില്‍ പിരിഞ്ഞതോടെ രണ്ടാം പാദ മത്സരം രണ്ട് ടീമിനും നിര്‍ണായകമായി. മോഹന്‍ ബഗാന്റെ അഞ്ചാം ഐ.സ്.എല്‍ ഫൈനല്‍ പ്രവേശനമാണിത്.

ഫൈനലില്‍ ബെംഗളൂരു എഫ്‌സിയാണ് മോഹന്‍ ബഗാന്റെ എതിരാളി. മുംബൈയിയെ തോല്‍പ്പിച്ചാണ് ബെംഗളൂരു എഫ്‌സി ഫൈനലില്‍ പ്രവേശിച്ചത്.