ന്യൂഡൽഹി: ഇറാനിലെ സ്കൂളുകൾ ലക്ഷ്യമിട്ട് ഇസ്രാഈൽ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ട്. തലസ്ഥാനമായ തെഹ്റാനിലെ നിലൗഫർ മേഖലയിലെ ഷാഹിദ് ഹമദേനി സ്കൂൾ ആണ് ഇത്തവണ ആക്രമണത്തിന് ഇരയായത്. സംഭവത്തെ കുറിച്ച് ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മാഈൽ ബഗായി വിവരമറിയിച്ചു. ആക്രമണത്തിന് മുമ്പും ശേഷവുമുള്ള സ്കൂളിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
ഇറാനിൽ സ്കൂളുകൾ ലക്ഷ്യമിട്ട് നടക്കുന്ന നാലാമത്തെ ആക്രമണമാണിതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
മിനാബിലെ ഷാർജ തയ്യിബ് ഗേൾസ് സ്കൂളിന് നേരെയായിരുന്നു ആദ്യ ആക്രമണം നടന്നത്. ആ ആക്രമണത്തിൽ 160 കുട്ടികളും അഞ്ച് ജീവനക്കാരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ, വ്യാഴാഴ്ച തെഹ്റാനിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള രണ്ട് സ്കൂളുകളിലും യു.എസ്-ഇസ്രായേൽ സംയുക്തസേന ആക്രമണം നടത്തിയതായി ആരോപണമുണ്ട്.
ഇറാനിൽ ഇതുവരെ നടന്ന ആക്രമണങ്ങളിൽ 1300 പേർ കൊല്ലപ്പെട്ടതായും അതിൽ 186 പേർ കുട്ടികളാണെന്നും യുനിസെഫ് അറിയിച്ചു.