News

ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം; ടെഹ്റാനില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ട്

By webdesk17

June 13, 2025

ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം. ടെഹ്റാനില്‍ വീണ്ടും സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോര്‍ദോ ആണവകേന്ദ്രം ലക്ഷ്യമിട്ടതെന്ന് ഇസ്രഈല്‍ ആക്രമണമെന്ന് സൂചന.

ഫോര്‍ദോ ആണവ നിലയത്തിന് സമീപത്തുനിന്ന് രണ്ട് സ്ഫോടന ശബ്ദങ്ങള്‍ കേട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇറാനിലെ മിസൈല്‍ ലോഞ്ചറുകള്‍ക്കെതിരെ ആക്രമണം തുടരുകയാണെന്ന് ഇസ്രാഈല്‍ വ്യോമസേന എക്സില്‍ പറയുന്നു.

ഇന്ന് പുലര്‍ച്ചെ ഇസ്രാഈല്‍ ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇറാനില്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രാഈല്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം അഞ്ച് സ്ഥലങ്ങളില്‍ സ്‌ഫോടനം നടന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രാഈല്‍ ആക്രമണത്തില്‍ ഇറാനിയന്‍ റെവല്യൂഷ്ണറി ഗാര്‍ഡിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ കൊല്ലപ്പെടുകയും ചെയ്തു.

സയണിസ്റ്റ് ഭരണകൂടം കയ്പേറിയതും വേദനാജനകവുമായ വിധി സ്വയം തെരഞ്ഞെടുത്തിരിക്കുകയാണെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി പ്രതികരിച്ചു.