News

സിറിയയിലെ നൂറോളം കേന്ദ്രങ്ങളില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം

By webdesk17

December 10, 2024

സിറിയയില്‍ വീണ്ടും ഇസ്രായേല്‍ ആക്രമണം. അസദില്‍ നിന്നും വിമതര്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ആക്രമണം. നൂറോളം കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഡമാസ്‌കസ് ഉള്‍പ്പടെ നാല് സിറിയന്‍ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം. വിമാനത്താവളങ്ങള്‍ക്ക് നേരെയും ഇസ്രായേലിന്റെ ആക്രമണമുണ്ടായതായും ആക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്.

തുറമുഖ നഗരമായ ലതാകിയയും തെക്ക്-പടിഞ്ഞാറന്‍ നഗരമായ ദാരയും ആക്രമിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.