News

രണ്ട് വര്‍ഷത്തെ വംശഹത്യയില്‍ ഇസ്രാഈല്‍ ചെയ്തത്

By webdesk17

October 07, 2025

ഇസ്രാഈല്‍ കൊന്നൊടുക്കിയത് 67,160 ഫലസ്തിനികളെ. 80 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു തരിപ്പണമായി. യു.എന്‍.ആര്‍.ഡബ്ല്യു.എ അഭയം നല്‍കിയ 845 പേരെ കൊലപ്പെടുത്തി. 750 ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും മെഡിക്കല്‍ പാശ്ചാതല സൗകര്യങ്ങള്‍ക്കും നേരെ ആക്രമണം. യു.എന്‍.ആര്‍.ഡബ്ല്യു.എയുടെ 22 ആരോഗ്യ കേന്ദ്രങ്ങളില്‍ 18 എണ്ണവും തകര്‍ത്തു. ഗസ്സയിലെ 98 ശതമാനം കൃഷി ഇടങ്ങളും തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ചു. ഇസ്രാഈല്‍ ഗസ്സയില്‍ വര്‍ഷിച്ചത് 200,000 ടണ്‍ സ്‌ഫോടക വസ്തുക്കള്‍. 500,000 സ്ത്രീകളും പെണ്‍കുട്ടികളും ആര്‍ത്തവ ശുചിത്വം സൂക്ഷിക്കാനാ വാത്തവരായി. 60 ശതമാനം കുടുംബങ്ങള്‍ക്കും സോപ്പ് പോലും കിട്ടാക്കനിയായി. 40 ശതമാനം കുടുംബങ്ങള്‍ ജീവിക്കുന്നത് മാലിന്യത്തോടൊപ്പം. 660,000 കുട്ടികള്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സ്‌കൂളുകളില്‍ പഠനമില്ലാത്തവരായി. 92 ശതമാനം സ്‌കൂള്‍ കെട്ടിടങ്ങളും തകര്‍ന്നു. 90 ശതമാനം യു.എന്‍.ആര്‍.ഡബ്ല്യു.എ സ്‌കൂളുകള്‍ തകര്‍ന്നു. യുദ്ധം: 500,000 കുട്ടികള്‍ക്ക് മനശാസ്ത്ര ചികിത്സാ സഹായം അനിവാര്യം.