News

ഫലസ്തീനില്‍ 13 പേരെ ഇസ്രാഈല്‍ കൊലപ്പെടുത്തി

By Chandrika Web

May 09, 2023

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 13 പേരെ ഇസ്രാഈല്‍ പട്ടാളം കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് സംഘടനയിലെ മൂന്നുപേരും കൊല്ലപ്പെട്ടു. നാല് വിമാനങ്ങളാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്ന് അല്‍ജസീറ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ജിഹാദികളുടെ കുടുംബാംഗങ്ങളാണ് കൊല്ലപ്പെട്ടവര്‍.