കഴിഞ്ഞ ദിവസം ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 100 ഓളം പേര്‍ കൊല്ലപ്പെടുകയും 440 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഖാന്‍ യൂനിസിലെ ഫലസ്തീനികള്‍ കുടിയൊഴിപ്പിക്കപ്പെട്ട സ്‌കൂളില്‍ ഇസ്രാഈല്‍ ബോംബാക്രമണം നടത്തി. കുട്ടികളടക്കം 18 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലെ ആളുകളോട് വീടുവിട്ട് പടിഞ്ഞാറോട്ട് പോകണമെന്ന് ആജ്ഞാപിക്കുന്ന ലഘുലേഖകള്‍ ഇസ്രാഈയേല്‍ വിമാനങ്ങള്‍ ഉപേക്ഷിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് വ്യോമാക്രമണം ഉണ്ടായത്.
റഫയില്‍ ഭക്ഷ്യ വിതരണ കേന്ദ്രത്തിലെത്തിയവര്‍ക്കുനേരെ ചെവ്വാഴ്ച്ച നടന്ന ആക്രമണത്തില്‍ 27 പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇതോടെ ഭക്ഷണം വാങ്ങാനെത്തിയവര്‍ക്കു നേരെ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ 100 ലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.
ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയം വീറ്റോ ചെയ്തിട്ടുണ്ട്.
ഇത് വരെ ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ യുദ്ധത്തില്‍ കുറഞ്ഞത് 54,607 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 125,341 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.