News

ഇസ്രാഈല്‍ ആക്രമണം; ഇറാന്‍ സ്‌റ്റേറ്റ് ടിവിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു

By webdesk18

June 16, 2025

ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം. തെഹ്‌റാനിലെ ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനത്താണ് ഇസ്രഈല്‍ ബോംബിട്ടത്. തത്സമയ സംപ്രേഷണം നടക്കുന്നതിനിടെയാണ് ആക്രമണം. ആക്രമണത്തില്‍ ഇറാന്‍ സ്‌റ്റേറ്റ് ടിവിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു.

ആക്രമണം നടന്നതായി ഇറാന്‍ സ്ഥിരീകരിച്ചിരുന്നു. ആക്രമണത്തെ തുടര്‍ന്ന് കെട്ടിടം ഇടിഞ്ഞുവീഴുന്നതും അവതാരക കസേരയില്‍നിന്ന് എഴുന്നേല്‍ക്കുന്നതും ദൃശ്യത്തില്‍ കാണാം. അതേസമയം ഇറാന്‍ ജനതയുടെ ശബ്ദം ഇല്ലാതാക്കാനുള്ള ശത്രുവിന്റെ കുടില നീക്കമാണിതെന്ന് ഇറാന്‍ ടിവി വ്യക്തമാക്കി.