world

ലെബനന്‍-സിറിയ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ ആക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടു

By Akhila

February 16, 2026

ലെബനന്‍-സിറിയ അതിര്‍ത്തിയില്‍ ഇസ്രാഈല്‍ ബോംബാക്രമണം. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇസ്രാഈല്‍ വ്യോമാക്രമണം ഉണ്ടായതെന്നും പ്രസ്താവനയില്‍ പറയുന്നു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സിറിയന്‍ പൗരനാണെന്ന് ലെബനണിന്റെ നാഷണല്‍ ന്യൂസ് ഏജന്‍സി പറഞ്ഞു. ആക്രമണം സ്ഥിരീകരിച്ച് ഇസ്രാഈലും രംഗത്തെത്തിയിട്ടുണ്ട്.

ലെബനനിലെ ഫലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദ് (പിഐജെ)യെ ആണ് ലക്ഷ്യമിട്ടതെന്ന് ഇസ്രാഈല്‍ സൈന്യം എക്സില്‍ കുറിച്ചു. ലെബനനിലെ മജ്ദാല്‍ അന്‍ജാര്‍ പ്രദേശത്താണ് റെയ്ഡ് നടത്തിയതെന്നും ഇസ്രാഈല്‍ സൈന്യം പറഞ്ഞു.