News

ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ 54 സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

By webdesk18

June 21, 2025

ഇറാനില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 54 സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ കൊല്ലപ്പെട്ടതായി ഇറാന്‍ സര്‍ക്കാര്‍ വക്താവ് ഫത്തേമെഹ് മൊഹജെറാനി സ്‌റ്റേറ്റ് മീഡിയയില്‍ പറഞ്ഞു. ആക്രമണത്തില്‍, 94 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രാഈല്‍ ആക്രമണത്തില്‍ 224 പേര്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം നേരത്തെ കണക്ക് പുറത്തുവിട്ടിരുന്നു. ഇറാനിലെ മൂന്ന് ആശുപത്രികളില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ കൊല്ലപ്പെടുകയും ചെയ്തു. ഇസ്രാഈല്‍ ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിനുശേഷം ദേശീയ ആരോഗ്യ സംഘത്തിലെ രണ്ട് അംഗങ്ങള്‍ കൊല്ലപ്പെട്ടതായും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.