News

ഇസ്രാഈല്‍ ആക്രമണം; യെമന്‍ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി കൊല്ലപ്പെട്ടു

By webdesk18

August 29, 2025

യെമന്റെ തലസ്ഥാനമായ സനയില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ യെമന്‍ പ്രധാനമന്ത്രി അഹമ്മദ് അല്‍ റഹാവി കൊല്ലപ്പെട്ടതായി യെമനി മാധ്യമങ്ങള്‍. ഹൂതികള്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടതായി യെമന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇസ്രാഈല്‍ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തു. റഹാവി താമസിച്ചിരുന്ന അപ്പാര്‍ട്‌മെന്റിലാണ് ആക്രമണം നടന്നത്. റഹാവിക്കൊപ്പം നിരവധി നേതാക്കളും കൊല്ലപ്പെട്ടതായി സൂചനയുണ്ട്.

ഇസ്രാഈല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് സന ഉള്‍പ്പെടെയുള്ള വടക്കന്‍ മേഖലയുടെ ഭരണം ഹൂതികള്‍ക്കാണ്. രാജ്യാന്തര പിന്തുണയോടെ തെക്കന്‍ പ്രദേശം ഭരിക്കുന്നത് പ്രസിഡന്റ് റഷാദ് അല്‍ അലിമിയാണ്. ഹൂതികളെ പിന്തുണയ്ക്കുന്നതു ഹമാസും ഹിസ്ബുല്ലയും ഇറാനുമാണ്. രണ്ടാഴ്ചയ്ക്കിടെ നിരവധി ആക്രമണങ്ങള്‍ ഇസ്രാഈല്‍ യെമന്‍ തലസ്ഥാനത്ത് നടത്തിയിരുന്നു.