ഇസ്രാഈല്‍ ഉപരോധത്തിനിടയില്‍ ഭക്ഷണം കിട്ടാതെ ലക്ഷകണക്കിന് കുഞ്ഞുങ്ങള്‍ മരണമുനമ്പില്‍. രണ്ട് മാസത്തിലധികമായി ഇസ്രാഈല്‍ തുടരുന്ന ഉപരോധത്തില്‍ ഭക്ഷ്യ ക്ഷാമത്തിലമര്‍ന്ന് ഗസ്സ. ഗസ്സയിലേക്കുള്ള ഭക്ഷ്യ വസ്തുക്കള്‍ ഈജിപ്ത് അതിര്‍ത്തിയില്‍ കെട്ടിക്കിടക്കുമ്പോള്‍ 57 പേരാണ് വിശപ്പ് മൂലം മരിച്ചതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
മരിച്ചവരില്‍ കൂടുതലും കുട്ടികളും, രോഗികളും, മുതിര്‍ന്നവരുമാണെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഭക്ഷണം യുദ്ധത്തിലെ ആയുധമാക്കുന്നതിനെതിരെ ലോകം മുഴുവന്‍ ഇസ്രാഈലിനെതിരെ പ്രതിഷേധം രൂപപ്പെട്ടുവരികയാണ്.