അബുദാബി: അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്ദ് നഹ്യാനെ ജെറുസലേമിലേക്ക് ക്ഷണിച്ച് ഇസ്രയേല്‍ പ്രസിഡന്റ് റുവെന്‍ റിവ്‌ലിന്‍. കത്തിലൂടെയാണ് റിവ്‌ലിന്‍ ക്ഷണം അറിയിച്ചത്. തിങ്കളാഴ്ച ഇസ്രായേല്‍ മാധ്യമങ്ങളാണ് കത്ത് പുറത്ത് വിട്ടത്. ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കുന്നത് ഇസ്രായേല്‍ സര്‍ക്കാര്‍ നിര്‍ത്തിവച്ചതിന് പകരമായി യുഎഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാന്‍ സമാധാന കരാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞ ആഴ്ച്ച ഒപ്പുവച്ചതിന് പിന്നാലെയാണ് ഇസ്രായേല്‍ പ്രസിഡന്റിന്റെ ക്ഷണം.
#BREAKING: Israel's president Rivlin officially invited Crown Prince of Abu Dhabi @MohamedBinZayed to Jerusalem pic.twitter.com/B5amQVy8qs
— Amichai Stein (@AmichaiStein1) August 17, 2020
‘അബ്രഹാം കരാര്‍’ എന്നറിയപ്പെടുന്ന യുഎഇയും ഇസ്രായേലും തമ്മിലുള്ള നയതന്ത്ര കരാര്‍ 25 വര്‍ഷത്തിനുള്ളില്‍ ഒരു അറബ് രാജ്യവുമായുള്ള ഇസ്രയേലിന്റെ ആദ്യ സമാധാന ഉടമ്പടിയാണ്.