Culture

ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്

By chandrika

September 14, 2018

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. സിബി മാത്യൂസ് അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുളളതാണ് ഹര്‍ജി. ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണന്‍ മാലി സ്വദേശിയായ മറിയം റഷീദ വഴി ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങള്‍ ചോര്‍ത്തി എന്നതായിരുന്നു ചാരക്കേസ്.

തെളിവുകളുടെ അഭാവത്തില്‍ 2012ല്‍ നമ്പി നാരായണനെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. പത്തു ലക്ഷം രൂപയുടെ നഷ്ടപരിഹാരവും വിധിച്ചിരുന്നു. കേസ് അന്വേഷിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നുമാവശ്യപ്പെട്ട് നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് കേസ് സുപ്രീം കോടതിയിലെത്തിയത്.