GULF

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഒമാന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

By webdesk14

June 14, 2023

മസ്‌കറ്റ്: ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) ചെയര്‍മാന്‍ എസ് സോമനാഥ് ഒമാന്‍ ഗതാഗത, വാര്‍ത്താവിനിമയ, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി ഹമൂദ് അല്‍ മവാലിയുമായി കൂടിക്കാഴ്ച നടത്തി.

ബഹിരാകാശ മേഖലയിലെ സഹകരണവും ആശയവിനിമയ, വിവര സാങ്കേതിക മേഖലയിലെ വിവിധ കാര്യങ്ങളും ഇരുവരും അവലോകനം ചെയ്തു.

ഗതാഗത, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. അലി അമര്‍ അല്‍ ഷിധാനി, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.