Culture

വിലക്കയറ്റത്തില്‍ നിന്ന് ആശ്വാസമാകുന്ന നടപടികളുണ്ടാകുമെന്ന് ധനമന്ത്രി; തോമസ് ഐസക്

By chandrika

March 03, 2017

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് ഗുണകരമായിരിക്കുന്ന ബജറ്റായിരിക്കും ഇത്തവണ അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വരള്‍ച്ചയെ നേരിടാനുള്ള പദ്ധതികളും വിലക്കയറ്റത്തില്‍ നിന്ന് ആശ്വാസം നല്‍കുന്ന നടപടികളും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തിനുമുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ഒമ്പതു മണിക്കാണ് ബജറ്റ് അവതരണം തുടങ്ങുന്നത്. പിണറായി സര്‍ക്കാരിന്റെ ആദ്യത്തെ സമ്പൂര്‍ണ്ണ ബജറ്റാണിത്. ഇത് എട്ടാം തവണയാണ് ജോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്നത്. വികസനത്തിന് ഊന്നല്‍ നല്‍കും, പദ്ധതികളില്‍ കിഫ്ബിക്ക് ഉള്ള മേല്‍ക്കൈ നിലനിര്‍ത്തും, പെന്‍ഷന്‍, ആരോഗ്യം, വിദ്യാഭ്യാസം എന്നിവക്ക് ഊന്നല്‍, സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള പദ്ധതികള്‍ക്ക് പണത്തിന്റെ പിന്തുണ കൂടി നല്‍കുമെന്നും മന്ത്രി പറഞ്ഞു.