kerala

തിരുവനന്തപുരത്ത് ഐ.ടി ജീവനക്കാരൻ മരിച്ച നിലയിൽ

By webdesk14

March 03, 2024

തിരുവനന്തപുരം ∙ കഴക്കൂട്ടത്തെ ബാർ ഹോട്ടലിലെ മുറിയിൽ യുവാവ് ജീവനൊടുക്കിയ നിലയിൽ. ടെക്നോപാർക്ക് ജീവനക്കാരൻ എന്ന പേരിൽ മുറിയെടുത്ത എറണാകുളം സ്വദേശി ആൽവിൻ ആന്റണി (29) ആണ് മരിച്ചതെന്നു പൊലീസ് പറഞ്ഞു. മരണകാരണം വ്യക്തമല്ല.

തലയിൽ പ്ലാസ്റ്റിക് കവറിട്ട് കഴുത്തിൽ വയറിംഗ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹം. എറണാകുളം പുത്തൻവേലിക്കര ഇലന്തിക്കര സ്വദേശിയാണ് നിഖിൽ ആൻ്റണി. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം എത്തിയ ശേഷം ഇൻക്വിസ്റ്റ് നടപടികൾ ആരംഭിക്കും.