kerala

അമ്മയില്‍ മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം

By webdesk18

June 22, 2025

താര സംഘടനയായ അമ്മയില്‍ മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം. ഇന്ന് നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ധാരണയായത്. അമ്മയിലെ അംഗങ്ങളുടെയെല്ലാം പൂര്‍ണ്ണസമ്മതത്തോടെ മാത്രമേ താന്‍ അധികാരത്തില്‍ വരികയുള്ളൂ എന്ന മോഹന്‍ലാലിന്റെ തീരുമാനത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണയായിരിക്കുന്നത്. അതുവരെ നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി തുടരും.

ഇന്ന് നടന്ന ജനറല്‍ ബോഡിയോഗത്തില്‍ പകുതി അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. വോട്ടെടുപ്പ് ഒഴിവാക്കി മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റാവണമെന്ന് അഡ്‌ഹോക് കമ്മിറ്റി ആവശ്യപ്പെടുമെന്നായിരുന്നു വിവരം. നിലവിലെ ജോയിന്റ് സെക്രട്ടറി ബാബുരാജിനെ ജനറല്‍ സെക്രട്ടറിയാക്കാനും തീരുമാനമുണ്ടായിരുന്നു.