india

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ 186 ശതമാനം വര്‍ധിക്കുമെന്ന് സൂചന

By webdesk18

January 23, 2025

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ 186 ശതമാനം വര്‍ധിക്കുമെന്ന് സൂചന. പെന്‍ഷന്‍, അലവന്‍സുകള്‍, എട്ടാം വേതന കമീഷന്‍ ശമ്പളം എന്നിവയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നതിനിടെയാണ് പെന്‍ഷന്‍ വര്‍ധലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിമാസ അടിസ്ഥാന പെന്‍ഷന്‍ 9,000 രൂപയാണ്. 1,25,000 രൂപയാണ് ഏറ്റവും ഉയര്‍ന്ന പെന്‍ഷന്‍. ഇതിന് പുറമേ 53 ശതമാനം ഡി.ആര്‍ അലവന്‍സും നല്‍കുന്നുണ്ട്. നിലവിലെ 9,600 രൂപയെന്ന അടിസ്ഥാന പെന്‍ഷന്‍ 25,740 രൂപയാക്കിയും ഏറ്റവും ഉയര്‍ന്ന പെന്‍ഷന്‍ 1,25,000 രൂപയില്‍ നിന്നും 3,57,500 രൂപയായും ഉയരുമെന്നാണ് സൂചന. ഇതിനൊപ്പം ഗ്രാറ്റുവിറ്റിയും കുടുംബ പെന്‍ഷനും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.