kerala

വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പോ വിദ്വേഷമോ ഉണ്ടാക്കുന്നത് മുസ്‌ലിംലീഗിന്റെ നയമല്ല: മുനവ്വറലി തങ്ങള്‍

By webdesk11

July 26, 2023

വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പോ വിദ്വേഷമോ ഉണ്ടാക്കുന്നത് മുസ്‌ലിംലീഗിന്റെ നയമല്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഢ്യ റാലിയില്‍ വിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചത് ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പാര്‍ട്ടിയുടെ ആശയ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെയും മതസൗഹാര്‍ദ്ദത്തിന് കോട്ടം തട്ടുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെയും സംഘടനയില്‍ ഒരു നിലക്കും നിലനിര്‍ത്തില്ല. മുദ്രാവാക്യം വിളിച്ചയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. സ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയില്‍ സംഘടനയുടെ ലേബലില്‍ ഒരു വ്യക്തി നടത്തിയ അപരാധത്തിന് നിര്‍വാജ്യം ഖേദം രേഖപ്പെടുത്തുന്നതായി അദ്ദേഹം അറിയിച്ചു.