kerala
അവളോടൊപ്പം നില്‍ക്കേണ്ടത് കേരളത്തിന്റെ കടമയാണ്; അതിജീവിതയെ അപമാനിച്ച സിപിഎം മാപ്പ് പറയണം: കെ.സുധാകരന്
ന്ത്യന്‍ ഭരണഘടന സ്ത്രീകള്‍ക്ക് നല്കുന്ന നിയമപരമായ സുരക്ഷ ലഭിക്കാത്ത വനിതകളുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും മറ്റുള്ള സ്ത്രീകള്‍ നിയമം ഉപയോഗിക്കുമ്പോള്‍ സിപിഎമ്മിന് സ്വഭാവികമായുണ്ടാകുന്ന വെറിയാണ് ഇവരുടെ വൃത്തികെട്ട ജല്പനങ്ങളിലൂടെ പുറത്തുവരുന്നതെന്ന് സുധാകരന് തുറന്നടിച്ചു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്കൊപ്പമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്. അവള് കേരളത്തിന്റെ മകളാണ്, അവളോടൊപ്പം നില്‍ക്കേണ്ടത് കേരളത്തിന്റെ കടമയും. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീ സമൂഹത്തിന്റെ അന്തസ്സിന് കളങ്കം വരുത്തുന്ന പ്രവൃത്തികളാണ് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിച്ച നീതി ലഭിക്കാതെ വന്നപ്പോള്‍ കോടതിയെ സമീപിച്ച പെണ്‍കുട്ടിയെ സംഘടിതമായി അധിക്ഷേപിക്കുകയാണ് സിപിഎം. കേസ് അട്ടിമറിക്കാന്‍ ഭരണമുന്നണിയിലെ ഒരുന്നതന് കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയെന്ന മാധ്യമങ്ങളുടെ സംശയത്തെ ശരിവെക്കുന്ന തരത്തിലാണ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മന്ത്രി ആന്റണി രാജുവും എല്‍ഡിഎഫ് കണ്‍വീനറും മുന്‍മന്ത്രി എം എം മണിയുമൊക്കെ നടത്തുന്ന പ്രതികരണങ്ങള്‍. ആഭ്യന്തരവകുപ്പ് കൈയ്യാളുന്ന മുഖ്യമന്ത്രി അറിയാതെ കേസ് അന്വേഷണം നിലയ്ക്കില്ലെന്ന് പകല്‍പോലെ വ്യക്തമാണെന്ന് സുധാകരന് ചൂണ്ടിക്കാട്ടി.
ഇത്തരം സാഹചര്യത്തില്‍ പെട്ടുപോയ ഒരു പെണ്‍കുട്ടിയുടെ വേദനയും മാനസിക സംഘര്‍ഷവും തിരിച്ചറിയാന്‍ കോടിയേരി ബാലകൃഷ്ണന് കഴിയില്ല. പുത്രവാത്സല്യത്താല്‍ അദ്ദേഹം കാട്ടിക്കൂട്ടിയതൊക്കെ കേരളം കണ്ടതാണ്. പാര്‍ട്ടിക്കുള്ളിലെ സ്ത്രീകളെപ്പോലെ അപമാനിക്കപ്പെട്ടാല്‍ എല്ലാവരും പരാതി പുറത്ത് പറയാതെ ഒതുക്കി തീര്‍ക്കണമെന്നാണ് സി പി എമ്മിന്റെ നയം.
പീഡനങ്ങള്‍ ഏറ്റുവാങ്ങി പുറത്തു പറയാന്‍ കഴിയാതെ പോകുന്ന നിശ്ശബ്ദരായ ഹതഭാഗ്യകളുടെ പ്രസ്ഥാനം കൂടിയാണ് സിപിഎം. പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നിയമനം തന്നെ കേരളത്തിലെ വനിതകളോടുള്ള സിപിഎമ്മിന്റെ വെല്ലുവിളിയാണ്. ഇന്ത്യന്‍ ഭരണഘടന സ്ത്രീകള്‍ക്ക് നല്കുന്ന നിയമപരമായ സുരക്ഷ ലഭിക്കാത്ത വനിതകളുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും മറ്റുള്ള സ്ത്രീകള്‍ നിയമം ഉപയോഗിക്കുമ്പോള്‍ സിപിഎമ്മിന് സ്വഭാവികമായുണ്ടാകുന്ന വെറിയാണ് ഇവരുടെ വൃത്തികെട്ട ജല്പനങ്ങളിലൂടെ പുറത്തുവരുന്നതെന്ന് സുധാകരന് തുറന്നടിച്ചു.
ഒരിക്കല്‍ ആക്രമിക്കപ്പെട്ട ആ പെണ്‍കുട്ടിയെ നെറിയില്ലാത്ത വാക്കുകള്‍ കൊണ്ട് കീറിമുറിക്കുന്നത് സിപിഎം അവസാനിപ്പിക്കണം. അതിജീവിതയെ അപമാനിച്ച സിപിഎം കേരള ജനതയോട് നിരുപാധികം മാപ്പ് പറയണമെന്നും സുധാകരന് വ്യക്തമാക്കി.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് 9, 11 തീയതികളില്‍ പൊതു അവധി പ്രഖ്യാപിച്ചു
വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും. വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി.
സ്വകാര്യ മേഖലയിലെ വാണിജ്യവ്യവസായ സ്ഥാപനങ്ങള്‍ക്കും ഈ ദിവസങ്ങള്‍ ശമ്പളത്തോടെയുള്ള അവധിയായിരിക്കും. ഡിസംബര്‍ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും ഡിസംബ!ര്‍ 11ന് തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസ!ര്‍കോട് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് സമയം. ഡിസംബര്‍ 13നാണ് സംസ്ഥാനത്ത് വോട്ടെണ്ണല്‍.
kerala
സംസ്ഥാന സര്‍ക്കാറിന്റേത് സ്വന്തക്കാരെ സംരക്ഷിക്കുന്ന നിലപാട്; മേയര്‍ ആര്യ രാജേന്ദ്രനെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിപക്ഷ നേതാവ്
കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞ കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവും ബാലുശ്ശേരി എം.എല്‍.എയുമായ സച്ചിന്‍ദേവിനെയും ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞ കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവും ബാലുശ്ശേരി എം.എല്‍.എയുമായ സച്ചിന്‍ദേവിനെയും ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ച വിഷത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സംസ്ഥാനത്ത് ഉടനീളെ സ്വന്തക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും, മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന് ദേവ് എം.എല്‍.എയും കെ.എസ്.ആര്.ടി.സി ഡ്രൈവറുമായി സംഘര്‍ഷമുണ്ടാക്കിയ സംഭവം എല്ലാവരും കണ്ടതാണെന്ന് വി.ഡി. സതീശന് പറഞ്ഞു.
കുറ്റപത്രം നല്കിയപ്പോള് അവര്‍ രണ്ടു പേരും കുറ്റക്കാരല്ല. വാദി പ്രതിയായ അവസ്ഥയാണ് ഇപ്പോള്‍. ഡ്രൈവറാണ് ഇപ്പോള്‍ കേസിലെ പ്രതി. അതേസമയം, എഫ്.ഐ.ആറില്‍ പേരുള്ള എല്ലാവരെയും പ്രതിയാക്കണമെന്നും കുറ്റപത്രം തള്ളണമെന്നും ആവശ്യപ്പെട്ട് നേമം സ്വദേശിയും മുന്‍ കെ.എസ്.ആര്.ടി.സി ബസ് െ്രെഡവറുമായ യദു പുതിയ ഹരജി നല്കി. തിരുവനന്തപുര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടാനിയ മറിയം ജോസാണ് കേസ് പരിഗണിക്കുന്നത്.
കെ.എസ്.ആര്.ടി.സി ബസ് തടഞ്ഞ കേസില്‍ മേയര്‍ ആര്യ രാജേന്ദ്രനെയും ഭര്‍ത്താവും ബാലുശ്ശേരി എം.എല്‍.എയുമായ സച്ചിന്‍ദേവിനെയും ഒഴിവാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കാറോടിച്ച മേയറുടെ സഹോദരന് അരവിന്ദ് മാത്രമാണ് പ്രതി.
2024 ഏപ്രില്‍ 27നാണ് സംഭവം. വാഹനം കടത്തിവിട്ടില്ലെന്ന് ആരോപിച്ച് മേയറും ഭര്‍ത്താവും അടക്കമുള്ളവര്‍ സഞ്ചരിച്ച വാഹനം ഉപയോഗിച്ച് കെ.എസ്.ആര്.ടി.സി ബസ് തടയുകയും ഡ്രൈവറുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തുവെന്നാണ് കേസ്. ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചുവെന്നാരോപിച്ച് അന്ന് രാത്രിയില്‍ മേയര്‍ മ്യൂസിയം പൊലീസില്‍ പരാതി നല്കി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അസഭ്യം പറഞ്ഞു തുടങ്ങിയവ ചൂണ്ടിക്കാട്ടി യദു പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് കൂട്ടാക്കിയില്ല.
kerala
കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
കോര്പറേഷനിലേ അയത്തില്‍ ഡിവിഷനിലെ സ്ഥാനാര്‍ഥിയായ ജാരിയത്തിന് വേണ്ടിയാണ് കുടുംബശ്രീയില്‍ പണപ്പിരിവ് നടത്തിയത്.
കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്. കോര്പറേഷനിലേ അയത്തില്‍ ഡിവിഷനിലെ സ്ഥാനാര്‍ഥിയായ ജാരിയത്തിന് വേണ്ടിയാണ് കുടുംബശ്രീയില്‍ പണപ്പിരിവ് നടത്തിയത്.
ഓരോ യൂണിറ്റില്‍ നിന്നും 500 രൂപ വീതം നല്‍കണമെന്നാവശ്യപ്പെട്ട് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ സിഡിഎസ് ഭാരവാഹി പങ്കുവച്ച ശബ്ദ സന്ദേശം പുറത്തുവന്നു. നാളെ വൈകുന്നേരം മൂന്നിന് നടക്കുന്ന പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്നും നിര്‍ദേശമുണ്ട്.
എഡിഎസ് ചെയര്‍പേഴ്സണ്‍ തന്നെ വിളിതായും, ജാരിയത്തിന്റെ സ്വീകരണ പരിപാടിയുടെ കാര്യം സംസാരിച്ചിരുന്നുവെന്നും ഫണ്ടെന്ന നിലയില്‍ ഓരോ യൂണിറ്റില്‍ നിന്നും 500 രൂപ വീതം നല്‍കണമെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. നാളെ നമുക്ക് എന്തെങ്കിലും ആവശ്യത്തിന് ഇവരെ സമീപിക്കേണ്ടതാണെന്നും സിഡിഎസ് ഭാരവാഹി പറയുന്നു.
-
kerala1 day ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala1 day agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india1 day ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
More1 day agoമരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
-
kerala1 day agoകലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
-
News2 days agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports2 days agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം

