Video Stories
ഇതാണ് റിയല്‍ സ്പോര്‍ട്സ് ഹബ്ബ്

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തിരുവനന്തപുരം കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ് അഥവാ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അറിയപ്പെടാന്‍ പോവുന്നത് ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി-20 പരമ്പര രാജ്യത്തിന് സമ്മാനിച്ച വേദി എന്ന നിലയിലാണ്. പക്ഷേ കേരളാ ചരിത്രത്തില്‍, നമ്മുടെ സ്പോര്‍ട്സ് ചരിത്രത്തില്‍ സ്പോര്‍ട്സ് ഹബ് അറിയപ്പെടാന്‍ പോവുന്നത് സംസ്ഥാനത്തെ ഏറ്റവും മികച്ച രാജ്യാന്തര സ്റ്റേഡിയം എന്ന നിലയിലായിരിക്കും. ഇത് വരെ നമ്മുടെ പ്രധാന കായികവേദി കൊച്ചി കലൂരിലെ നെഹ്റു സ്റ്റേഡിയമായിരുന്നെങ്കില്‍ ആദ്യ രാജ്യാന്തര മല്‍സരം വഴി സ്പോര്‍ട്സ് ഹബ് നേടിയെടുത്ത ഖ്യാതി ചെറുതല്ല. കഴിഞ്ഞ ദിവസം നടന്ന കിവീസിനെതിരായ അവസാന ടി-20 മല്‍സരത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാത് കോലി സ്പോര്‍്ട്സ് ഹബിനെക്കുറിച്ച് പറഞ്ഞത് രാജ്യത്തെ ഏറ്റവും മികച്ച വേദികളില്‍ ഒന്ന് എന്നാണ്. കിവി ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ് വിശദീകരിച്ചത് മൈതാനത്തിന്റെ ഉന്നത നിലവാരം കൊണ്ട് മാത്രമാണ് അല്‍പ്പ സമയമെങ്കിലും മല്‍സരം നടന്നത് എന്നാണ്.
ഇന്ത്യന്‍ ഹെഡ് കോച്ച് രവിശാസ്ത്രി, മുന്‍കാല ക്രിക്കറ്റര്‍മാരായ സജ്ഞയ് മഞ്ച്രേക്കര്‍, സ്ക്കോട്ട് സ്റ്റൈറിസ്, വി.വി.എസ് ലക്ഷ്മണ് തുടങ്ങിയവരെല്ലാം ഏറ്ററ്വും മികച്ച മൈതാനങ്ങളുടെ പട്ടികയിലേക്ക് ആദ്യ മല്‍സരത്തിലൂടെ തന്നെ സ്പോര്‍ട്സ് ഹബിനെ ഉയര്‍ത്തിയിരിക്കുന്നു. രണ്ട് വര്‍ഷം മുമ്പ് നടന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേദി എന്ന നിലയിലാണ് ആദ്യമായി സ്പോര്‍ട്സ് ഹബ് വാര്‍ത്തകളിലേക്ക് വന്നത്. അന്ന് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിരുന്നില്ല സ്റ്റേഡിയം. പിന്നെ സാര്‍ക്ക് ഫുട്ബോള്‍ നന്നപ്പോഴും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നില്ല. ഇപ്പോള്‍ ആദ്യ രാജ്യാന്തര ക്രിക്കറ്റ് മല്‍സരത്തിന് സ്പോര്‍ട്സ് ഹബ് ആതിഥേയത്വം വഹിച്ചത് എല്ലാ ഒരുക്കങ്ങളോടും കൂടിയായിരുന്നു. അതിന്റെ ഗുണവുമുണ്ടയി.
തുലാ മഴയില്‍ മല്‍സരം അസാധ്യമെന്ന് എല്ലാവരും വിധിയെഴുതിയ ഘട്ടത്തിലാണ് ഗ്രൗണ്ട് സ്റ്റാഫ് അല്‍ഭുതകരമായ പ്രവര്‍ത്തനം നടത്തി രാത്രി ഒമ്പതിന് ശേഷം മല്‍സരം ഉറപ്പാക്കിയത്. ക്യൂറേറ്ററുടെയും ഗ്രൗണ്ട് സ്റ്റാഫിന്റെയും കഠിനാദ്ധ്വാനത്തിന് മാച്ച് റഫറി അംഗീകാരം നല്‍കിയത് ക്രിക്കറ്റ് ചരിത്രത്തിലെ നല്ല അധ്യായങ്ങളില്‍ ഒന്നാണ്. രാപ്പകല്‍ വിയര്‍പ്പൊഴുക്കിയാണ് ഗ്രൗണ്ട് സ്റ്റാഫ് മല്‍സരം സാധ്യമാക്കിയത്. അവരുടെ ആത്മാര്‍ത്ഥയെ അംഗീകരിക്കണം. നൂറോളം പേരാണ് വിശ്രമമില്ലാതെ ജോലി ചെയ്തത്. സൂപ്പര്‍ സോപ്പര്‍ ഉള്‍പ്പെടെയുളള ആധുനിക സംവിധാനങ്ങളുടെ ശക്തിയേക്കാള്‍ പ്രകടമായത് മല്‍സരം ഏത് വിധേനയും സാധ്യമാക്കാനുള്ള സംഘാടകരുടെ കഠിന പ്രയത്നമായിരുന്നു.
വൈകി മല്‍സരം തുടങ്ങിയിട്ടും മഴയില്‍ കുതിര്‍ന്ന സാഹചര്യം എവിടെയും പ്രതിഫലിച്ചില്ല. ഇന്ത്യ ആതിഥേയത്വം വഹിച്ച ഫിഫ അണ്ടര്‍ 17 ഫുട്ബോളില്‍ ഘാനയും മാലിയും തമ്മിലുളള ക്വാര്‍ട്ടര്‍ ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലായിരുന്നു നടന്നത്. കനത്ത മഴയില്‍ നടന്ന ആ മല്‍സരത്തിന് ശേഷം സത്യത്തില്‍ ഇന്ദിരാഗാന്ധി സ്റ്റേഡിയം ചളിക്കുളമായിരുന്നു. സ്പോര്‍ട്സ് ഹബ് പക്ഷേ രാത്രി കളി തുടങ്ങുമ്പോഴും അര്‍ധരാത്രിയോടെ കളി അവസാനിക്കുമ്പോഴും ഒരു പോറലുമേല്‍ക്കാത്ത തരത്തിലായിരുന്നു. ബര്‍മൂഡാ ഗ്രാസിന് ഒന്നും സംഭവിച്ചില്ല. എവിടെയും ഒരു ബൂട്ടടയാളം പോലുമുണ്ടായിരുന്നില്ല.
കാണികളുടെ ആവേശവും ക്ഷമയും മല്‍സര വിജയത്തില്‍ വലിയ പങ്ക് വഹിച്ചു. മഴ പെയ്തു കൊണ്ടിരുന്നപ്പോഴും ഗ്യാലറികള്‍ ആര്‍ത്തുവിളിച്ചു. താരങ്ങള്‍ മൈതാനത്ത് ഫുട്ബോള്‍ കളിക്കുമ്പോള്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു കാണികള്‍. ഈ സജീവ ഇടപെടലിനെ സ്ക്കോട്ട് സ്റ്റൈറിസ് എന്ന മുന്‍ കിവി താരം വിശേഷിപ്പിച്ചത് ഇത്തരത്തിലൊരു ലൈവ് കാണികള്‍ എവിടെയുമില്ല എന്നാണ്. ഉച്ചയോട പലരും ഗ്യാലറിയിലെത്തിയിരുന്നു. അര്‍ധരാത്രി പന്ത്രണ്ട് വരെ അവര്‍ അതേ ഇരിപ്പിടത്തില്‍ കൊട്ടും ബഹളവുമായി സജീവമായിരുന്നു.
അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍, പാര്‍ക്കിംഗ് തുടങ്ങി രാജ്യാന്തര കായിക മാമാങ്ക വേദികളെ പ്രശ്നത്തിലേക്ക് നയിക്കുന്ന വിഷയങ്ങളില്ലെല്ലാം സ്പോര്‍ട്സ് ഹബ് അധികാരികള്‍ ജാഗ്രത പാലിച്ചിട്ടുണ്ട്. പ്രൊഫഷണലിസമെന്നത് നമ്മുടെ സംഘാടനത്തിന്റെ ശക്തമായ ഭാഗമാണെന്ന സത്യവും തെളിയിക്കപ്പെട്ടു. കേരളാ ക്രിക്കറ്റ് അസോസിയേഷനും ജാഗ്രതയോടെ നിലയുറപ്പിച്ചു.
ഇന്ത്യ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി അവര്‍ക്കെതിരെ ആദ്യമായി ടി-20 പരമ്പര സ്വന്തമാക്കിയ ഖ്യാതിയിലും സ്പോര്‍ട്സ് ഹബിനെക്കുറിച്ച് എല്ലാവരും നല്ല വാക്കുകള്‍ പറഞ്ഞ അഹങ്കാരത്തിലും അധികൃതരും സംഘാടകരും ആലസ്യം കാട്ടരുത്. നമ്മുടെ കളിമുറ്റങ്ങളുടെ ദുരന്തമെന്നത് പരിപാലനത്തിലെ ആലസ്യമാണ്. കേരളം എത്രയോ വലിയ കായിക മാമാങ്കങ്ങള്‍്ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷേ മാമാങ്ക നാളുകള്‍ക്ക് ശേഷം മൈതാനങ്ങളെ ആരും തിരിഞ്ഞ് നോക്കില്ല. അങ്ങനെ അകാല ചരമത്തിന്റെ മൂകസാക്ഷികളാണ് തിരുവനന്തപുരത്ത് തന്നെയുള്ള ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയവും സെന്‍ട്രല്‍ സ്റ്റേഡിയവുമെല്ലാം. സപോര്‍ട്സ് ഹബ് പി.പി.പി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ മൈതാനം പരിപാലിക്കപ്പെടുമെന്ന് വിശ്വസിക്കാം. അങ്ങനെ പരിപാലിച്ചാല്‍ കൂടുതല്‍ വലിയ മല്‍സരങ്ങള്‍ ഈ വേദിയിലേക്ക് വരും. ഐ.എസ്.എല്ലും ഐ.പി.എല്ലും ചിലപ്പോള്‍ ഫിഫയുടെ വലിയ ചാമ്പ്യന്‍ഷിപ്പുകളുമെല്ലാം വരാനിരിക്കുമ്പോള്‍ കാര്യവട്ടം കേരളത്തിന്റെ കായിക ആസ്ഥാനമാവുന്ന കാലം വിദൂരമല്ല.
kerala
കേരള സര്‍വകലാശാല: രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ മാറ്റി
കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാര്‍ രശ്മിക്കാണ് പുതിയ ചുമതല

തിരുവനന്തപുരം കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്ത് നിന്ന് മിനി കാപ്പനെ നീക്കി. കാര്യവട്ടം ക്യാമ്പസ് ജോ. രജിസ്ട്രാര്‍ രശ്മിക്കാണ് പുതിയ ചുമതല. സിന്‍ഡിക്കേറ്റ് യോഗത്തിന് പിന്നാലെ മിനി കാപ്പന് ചുമതല ഒഴിയും.
രജിസ്ട്രാര്‍ ചുമതല ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മിനി കാപ്പന് വിസിക്ക് കത്ത് നല്‍കിയിരുന്നു. സര്‍വകലാശാല സെനറ്റ് ഹാളിലെ വിവാദപരിപാടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് രജിസ്ട്രാര്‍ നിയമനത്തിലെ പ്രതിസന്ധിക്ക് തുടക്കമായത്.
ഗവര്‍ണറുടെ ഇടപെടലിനെ തുടര്‍ന്ന് മുന്‍ രജിസ്ട്രാര്‍ മോഹനന് കുന്നുമ്മലിനെ സസ്പെന്‍ഡ് ചെയ്തതോടെ, അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന മിനി കാപ്പനെയാണ് വിസി താല്‍ക്കാലികമായി നിയമിച്ചത്. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി അനില്‍കുമാറിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടും തുടര്‍ നടപടി നടന്നിരുന്നില്ല.
Video Stories
നെഹ്റു ട്രോഫി വള്ളംകളി: ഫലപ്രഖ്യാപനം വൈകിയതില്‍ പ്രതിഷേധിച്ച് ബോട്ട് ക്ലബ്ബുകള്‍
നെഹ്റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പെടെയുള്ള ഫലപ്രഖ്യാപനം വൈകിയതിനെതിരെ വിവിധ ബോട്ട് ക്ലബ്ബുകള്‍ രംഗത്ത്

നെഹ്റു ട്രോഫി വള്ളംകളിയിലെ രണ്ടാം സ്ഥാനം ഉള്‍പ്പെടെയുള്ള ഫലപ്രഖ്യാപനം വൈകിയതിനെതിരെ വിവിധ ബോട്ട് ക്ലബ്ബുകള്‍ രംഗത്ത്. രണ്ടാം സ്ഥാനത്തെത്തിയ പുന്നമട ബോട്ട് ക്ലബ്ബും മൂന്നാം സ്ഥാനത്തെത്തിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബും ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
പള്ളാത്തുരുത്തി ക്ലബ്ബ് നല്കിയ പരാതിയെ തുടര്‍ന്നാണ് ഫലപ്രഖ്യാപനം തടഞ്ഞത്. അനുവദനീയതിലധികം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തുഴച്ചിലുകാരെ ഉപയോഗിച്ചുവെന്നതും, തടിത്തുഴ, ഫൈബര്‍ തുഴ തുടങ്ങിയവ ചട്ടവിരുദ്ധമായി വിനിയോഗിച്ചതുമാണ് പ്രധാന ആരോപണങ്ങള്‍.
ജില്ലാ ഭരണകൂടത്തിന് ഇതുവരെ പത്തിലേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് വ്യക്തമാക്കി. പരാതികള്‍ എല്ലാം പരിശോധിച്ച് ഓണത്തിന് ശേഷം മാത്രമേ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തുകയുള്ളൂ. ഫലം വൈകുന്നത് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിനും പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.
Video Stories
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്ര മഴ; യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു. ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രളയ സമാനമായ സാഹചര്യമാണെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യമുന നദിയിലെ ജലനിരപ്പ് അപകടനിലയില്‍ മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ലോഹ പുലിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെക്കും. പഞ്ചാബില്‍ വെള്ളപ്പൊക്കത്തില്‍ 29 പേര് മരിച്ചു. രണ്ടര ലക്ഷം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചതായാണ് കണക്കുകള്‍. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ജമ്മു കശ്മീരിലുമായി 15 ലധികം പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ മരിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
-
india2 days ago
‘ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ത്തി വിജയിക്കാനാണ് മോദി ശ്രമിക്കുന്നത്, ഈ ഇരട്ട എഞ്ചിന് സര്‍ക്കാര്‍ 6 മാസത്തിന് ശേഷം നിലനില്‍ക്കില്ല’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala2 days ago
ഡിവൈഎഫ്ഐ നേതാവിനെ തിരിച്ചെടുക്കാൻ സിപിഎം; മാറ്റിനിർത്തിയത് സഹപ്രവർത്തകയുടെ ലൈംഗികാരോപണത്തിന് പിന്നാലെ
-
Video Stories1 day ago
നെഹ്റു ട്രോഫി വള്ളംകളി: ഫലപ്രഖ്യാപനം വൈകിയതില്‍ പ്രതിഷേധിച്ച് ബോട്ട് ക്ലബ്ബുകള്‍
-
kerala1 hour ago
ഞങ്ങളുടെ കുട്ടികളെ കൈ വെച്ചിട്ട് പെന്ഷന് പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ട; കെ.സുധാകരന്
-
india2 days ago
‘അത് ഭാഷാശൈലിയെന്ന് വിഡ്ഢികൾക്ക് മനസിലാകില്ല’; തലവെട്ടൽ പരാമർശത്തിൽ വിശദീകരണവുമായി മഹുവ മൊയ്ത്ര
-
Video Stories2 days ago
സുഡാനില്‍ മണ്ണിടിച്ചില്‍; ആയിരത്തിലേറെ പേര് മരിച്ചു
-
kerala3 days ago
ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
-
Video Stories1 day ago
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്ര മഴ; യമുന നദിയിലെ ജലനിരപ്പ് ഉയരുന്നു