Connect with us

local

കേരളത്തിൽ ആളിപടർന്ന അതിശക്തമായ കെ റെയിൽ വിരുദ്ധ സമരത്തിന് തിരി കൊളുത്തിയത് നന്തി നാരങ്ങോളികുളത്ത് വെച്ച്‌

സ്ത്രീകളും,കുട്ടികളും,യുവാക്കളും പ്രായമുള്ളവരടക്കം തെരുവിലിറങ്ങിയ സമര പോരാട്ടങ്ങൾ ഇന്നും ജ്വലിക്കുന്ന ഓർമ്മകളാണ്.

Published

on

കേരളത്തിൽ ആളിപടർന്ന അതിശക്തമായ
കെ റെയിൽ വിരുദ്ധ സമരത്തിന് തിരി കൊളുത്തിയത് നന്തി നാരങ്ങോളികുളത്ത് വെച്ചായിരുന്നു

സ്ത്രീകളും,കുട്ടികളും,യുവാക്കളും പ്രായമുള്ളവരടക്കം തെരുവിലിറങ്ങിയ സമര പോരാട്ടങ്ങൾ ഇന്നും ജ്വലിക്കുന്ന ഓർമ്മകളാണ്

സംസ്ഥാനത്തും പ്രത്യാകിച്ച് കോഴിക്കോട് ജില്ലയിലും നമ്മുടെ നാടിനെ കീറി മുറിക്കുന്ന അശാസ്ത്രീയമായ ഈ പദ്ധതിക്കെതിരെ ശക്തമായ ഇടപെടലുകൾക്കും സമരത്തിനും നേതൃത്വം കൊടുത്ത സമര നായകനായിരുന്നു മുസ്‌ലിംലീഗ് ജില്ലാ ജനറൽ സിക്രട്ടറികൂടിയായ ടി ടി ഇസ്മായിൽ സാഹിബ്

കിടപ്പാടം നഷ്ട്ടമാവുന്ന നിരവധി കുടുംബങ്ങൾക്കും നാടിനും ടി.ടി ഇസ്മായിൽ സാഹിബ് നൽകിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു

Advertisement

UDF അധികാരത്തിൽ വന്ന് ആദ്യമായി എടുത്ത തിരുമാനമാണ് കെ.റെയിൽ പദ്ധതി റദ്ദ് ചെയ്തത്,ജനകിയ സമരത്തിനും ജനങ്ങൾക്കും UDF തന്ന വലിയ അംഗീകാരമാണ് ഇത്

നാരങ്ങോളി കുളത്ത് UDF സർക്കാരിന് അഭിവാദ്യം അർപ്പിച്ചും സമര നായകൻ ടി.ടി ഇസ്മായിൽ സാഹിബിന് നൽകിയ സ്വീകരണവും

-പി.കെ മുഹമ്മദലി
മെംബർ പന്തലായനി ബ്ലോക്ക് പഞ്ചായത്ത്

Advertisement

local

ഉത്തരമേഖല സംഗമംശ്രദേയമായി

ഉത്തര മേഖല പ്രതിനിധി സംഗമം മാപ്പിളപ്പാട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു.

Published

on

കേരള മാപ്പിളകല അക്കാദമി സംസ്ഥാന കമ്മിറ്റി കോഴിക്കോട് വെച്ച് നടത്തിയ ഉത്തര മേഖല സംഗമം ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട് :മാനവികതക്കൊരു ഇശൽ സ്പർശം എന്ന തലക്കെട്ടിൽ കേരള മാപ്പിളകല അക്കാദമി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ജില്ലാ ഭാരവാഹികൾ ചാപ്റ്റർ പ്രസിഡന്റ്‌ സിക്രട്ടറി ട്രഷറർ എന്നിവരെ പങ്കെടുപ്പിച്ചു. ഉത്തര മേഖല പ്രതിനിധി സംഗമം മാപ്പിളപ്പാട് ഗവേഷകൻ ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. അക്കാദമി പ്രസിഡന്റ്‌ എ കെ മുസ്തഫ അധ്യക്ഷത വഹിച്ചു.ജനറൽ സിക്രട്ടറി ആരിഫ് കാപ്പിൽ സ്വാഗതം പറഞ്ഞു. ഒരു വർഷത്തേക്കുള്ള കർമ്മ പദ്ധതി ഓർഗനൈസിങ് സിക്രട്ടറി നൗഷാദ് വടകര അവതരിപ്പിച്ചു. ലുക്മാൻ അരീക്കോട് ക്ലാസ്സെടുത്തു.രാജീവൻ ചാലോടൻ രാധാകൃഷ്ണൻ പൂവത്തിങ്ങൽ, മുഹമ്മദലി മാസ്റ്റർ കാസർഗോഡ്, എം കെ അഷ്‌റഫ്‌, ടി അഷ്‌റഫ്‌, പി വി ഹസീബ് റഹ്മാൻ അബ്ദുല്ല പടന്ന, നാസർ മങ്ങാട്, സലാം നീലിക്കണ്ടി, അബ്ദുള്ള മുട്ടിൽ, പി ടി സലാം കരിങ്കല്ലത്താണി,
ബാലകൃഷ്ണൻ ചലവറ, കെ കെ റഫീഖ് അബ്ദുറഹിമാൻ കള്ളിതൊടി പ്രസംഗിച്ചു. ഇശ്റത്‌സബ, മുക്കം സാജിത, ഹഫ്‌സത് തിരൂർ, യുസഫ് കട്ടതടക്ക , ഇസ്ഹാഖ് കുരിക്കൾ ഗാനങ്ങൾ ആലപിച്ചു പരിപാടിയിൽ ഹമീദ് കോട്ടോപ്പാടം നന്ദി പറഞ്ഞു.

Continue Reading

local

സൗജന്യ മെഡിക്കൽ ക്യാമ്പ്

കണ്ണ് പരിശോധന ,രക്തത്തിലെ ക്രിയാറ്റിൻ , ഷുഗർ,പ്രഷർ എന്നിവയാണ് ക്യാമ്പിൻ്റെ ഭാഗമായി പരിശോധന നടത്തിയത്.

Published

on

By

കൊണ്ടോട്ടി: തുറക്കൽ ജി എൽ പി സ്കൂൾ ഒരു വർഷം നീണ്ടു നിൽക്കുന്ന നൂറാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി കൊണ്ടോട്ടി ജനതാ ഐ കെയർ ആൻ്റ് ഡയഗനോസ്റ്റികിൻ്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു.

കണ്ണ് പരിശോധന ,രക്തത്തിലെ ക്രിയാറ്റിൻ , ഷുഗർ,പ്രഷർ എന്നിവയാണ് ക്യാമ്പിൻ്റെ ഭാഗമായി പരിശോധന നടത്തിയത്. വാൽപാറ ദുരന്തത്തിൽ മരണപ്പെട്ട അധ്യാപകർക്കും കുടുംബാങ്ങൾക്കും അനുശോചനം രേഖപ്പെടുത്തി

മുൻസിപ്പാലിറ്റി നാലാം വാർഡ് കൗൺസിലർ പി.പി നൗഷിദ ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡൻ്റ് റസാഖ് പാണ്ടിക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പി. പി. എ ഖയ്യൂം എസ് എം .എസി.ചെയർമാൻ ഷാജു മാസ്റ്റർ , ഹബീബ് മാസ്റ്റർ,സുരേഷ് മാസ്റ്റർ ബാലചന്ദ്രൻ മാസ്റ്റർ എരഞ്ഞിക്കൽ മാനുട്ടി ,ടി പി അസ്ലം , ടി പി അഫ്സൽ ബാബു,പള്ളത്തിൽ അഷ്റഫ് , മധുസൂദനൻ മാസ്റ്റർ , മാട്ടറ ആമിന ,മുതാംസ് ടീച്ചർ പ്രസംഗിച്ചു.

Continue Reading

local

പാലക്കാട് റീഗൽ ജ്വല്ലേഴ്സ് പുതിയ ഷോറൂം 15ന് മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും

പാലക്കാട് ഉപഭോക്താക്കള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഈ ഷോറൂം വൈവിധ്യമാര്‍ന്ന ആഭരണ ശേഖരത്താല്‍ സമ്പന്നമാണ്.

Published

on

By

കൊച്ചി: കേരളത്തിലെ പ്രമുഖ ഹോള്‍സെയില്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്‌സ് പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡ് റോഡില്‍ പുതിയ ഷോറൂം തുറക്കുന്നു. ഷോറൂം 15 ന് രാവിലെ 10 മണിക്ക് റീഗല്‍ ജ്വല്ലേഴ്‌സ് ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യും.

പാലക്കാട് ഉപഭോക്താക്കള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഈ ഷോറൂം വൈവിധ്യമാര്‍ന്ന ആഭരണ ശേഖരത്താല്‍ സമ്പന്നമാണ്. ഏറ്റവും ട്രെന്‍ഡിങ്ങ് ലൈറ്റ് വൈയ്റ്റ് വെഡിംങ്ങ് കളക്ഷന്‍സ്, കേരള ട്രഡീഷണല്‍ ഓര്‍ണമെന്റ്‌സ്, ബോംബെ-കല്‍ക്കട്ട കളക്ഷന്‍സ്, ചെട്ടിനാട്, നഗാസ്, ആന്റിക്, പോള്‍ക്കി ശേഖരങ്ങള്‍ എന്നിവ ലഭ്യമാണ്. കൂടാതെ അന്താരാഷ്ട്ര സെര്‍ട്ടിഫൈഡ് ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്രെഷ്യസ് സ്റ്റോണ്‍, പ്രീമിയം പ്ലാറ്റിനം, 18 കരട്ട്, 14 കരട്ട് ആഭരണങ്ങള്‍ എന്നിവയും ലഭ്യമാണ്.

വിവാഹ പര്‍ച്ചേസുകള്‍ക്കായി പ്രത്യേക വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്. ആധുനികവും പരമ്പരാഗതവുമായ അഭിരുചികള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് ഹോള്‍സെയില്‍ വിലയില്‍ പ്രത്യേക ലാഭം ലഭ്യമാക്കുന്ന രീതിയിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.

സ്ഥലം: പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡ് റോഡ്
ഫോണ്‍: 8512 90 90 90

Advertisement

 

Continue Reading

Trending