kerala

‘ഡ്രൈവറെ റോഡിൽ വിരട്ടിയ കാര്യമല്ല പറഞ്ഞത്’; സച്ചിൻദേവിനെ പരിഹസിച്ച് വി.ഡി.സതീശൻ

By webdesk13

June 19, 2024

നിയമസഭയിൽ ബഹളമുണ്ടാക്കിയ സച്ചിൻദേവ് എംഎൽഎയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അടിയന്തരപ്രമേയ നോട്ടിസിൽ പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടെ, കണ്ണൂരിലെ ബോംബ് നിർമാണത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് സച്ചിന്‍ദേവ് ബഹളമുണ്ടാക്കിയത്. പരിഷ്കൃത സമൂഹത്തിന് അപമാനകരമായ കാര്യങ്ങളാണ് സിപിഎം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതാണ് സച്ചിൻദേവിനെ പ്രകോപിപ്പിച്ചത്. ഇതോടെ, സച്ചിനും തിരുവനന്തപുരം മേയറും ഭാര്യയുമായ ആര്യയും കെഎസ്ആർടിസി ബസ് നടുറോഡിൽ തടഞ്ഞത് പ്രതിപക്ഷ നേതാവ് പരാമർശിക്കുകയായിരുന്നു.

‘‘ഞാൻ ട്രാൻസ്പോർട് ഡ്രൈവറെ റോഡിൽ വിരട്ടിയ കാര്യമല്ല പറഞ്ഞത്. ബോംബ് നിർമാണത്തിന്റെ കാര്യമാണ്. സർക്കാർ ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നു. സർക്കാരിന്റെയും പൊലീസിന്റെയും ഒത്താശയോടെ നടക്കുന്ന ബോംബ് നിർമാണത്തിൽ നിരപരാധികളാണ് മരിക്കുന്നത്. സിപിഎം ആയുധം താഴെ വയ്ക്കണം. ബോംബ് നിർമാണം അവസാനിപ്പിക്കണം’’–വി.ഡി.സതീശൻ പറഞ്ഞു.