kerala

സംസ്ഥാനത്ത് മഴ കനക്കും; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

By webdesk13

June 13, 2023

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

തീരപ്രദേശത്ത് കടലേറ്റത്തിന് ഇടയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 3.4 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ ഉണ്ടായേക്കാം. കടല്‍ പ്രക്ഷുബ്ധമാണ്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന നിര്‍ദേശവും കാലാവസ്ഥാ വകുപ്പ് നല്‍കിയിട്ടുണ്ട്.