ഇറ്റലി, പോര്‍ച്ചുഗല്‍. ഇവരില്‍ ഒരാളെ മാത്രമെ അടുത്ത വര്‍ഷം നടക്കുന്ന ഖത്തര്‍ ലോകകപ്പില്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കാണാന്‍ സാധിക്കുകയുള്ളു.

പ്ലേ ഓഫില്‍ 4 ടീമുകളാണ് ഈ ഗ്രൂപ്പില്‍ ഉള്ളത്. ഒരു ടീമിന് മാത്രമേ ഈ ഗ്രൂപ്പില്‍ നിന്ന് ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിക്കാന്‍ സാധിക്കു. നോര്‍ത്ത് മാസിഡോണിയ, തുര്‍ക്കി എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

പ്ലേ ഓഫില്‍ ഇറ്റലിക്ക് നോര്‍ത്ത് മാസിഡോണിയും പോര്‍ച്ചുഗലിന് തുര്‍ക്കിയുമാണ് എതിരാളികള്‍. ഈ മത്സരത്തില്‍ ജയിക്കുന്നവരാണ് ലോകകപ്പ് യോഗ്യതക്കായി വീണ്ടും ഏറ്റുമുട്ടുക.

ആദ്യ മത്സരം ജയിച്ചാല്‍ ഇറ്റലിയും പോര്‍ച്ചുഗലും കൊമ്പുകോര്‍ക്കും. അതില്‍ ജയിക്കുന്നവര്‍ക്ക് മാത്രമെ ലോകകപ്പ് യോഗ്യത ലഭിക്കും.