Culture

ഇതാണ് യഥാര്‍ത്ഥ സര്‍ജിക്കല്‍ സ്‌ട്രൈക്ക്: സമരം കടുപ്പിച്ച് കെജ്‌രിവാള്‍

By chandrika

June 13, 2018

കേന്ദ്ര സര്‍ക്കാറിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ നടത്തി വരുന്ന സമരം കടുപ്പിക്കുന്നു.

ലഫ് ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ ഓഫീസിലെ കാത്തിരിപ്പു മുറിയില്‍ കെജ് രിവാളും സഹമന്ത്രിമാരും നടത്തുന്ന സമരം മൂന്നു രാത്രി പിന്നിട്ടു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദര്‍ ജെയിന്‍ ഗോപാല്‍ റോയ് എന്നിവരുള്‍പ്പെട്ട സംഘമാണു രാജ് നിവാസില്‍ ധര്‍ണ നടത്തുന്നത്. ആവശ്യങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരുമെന്നും വിട്ടു വീഴചയ്ക്കില്ലെന്നുമുള്ള കടുത്ത നിലപാടിലാണ് നേതാക്കള്‍.

പൊതുസേവനം നിഷേധിക്കപ്പെട്ട ഡല്‍ഹിക്കാര്‍ക്കു വേണ്ടിയാണ് ഈ സമരമെന്നാണ് കെജ്‌രിവാള്‍ പറയുന്നത്. നാലുമാസമായി സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസ്സഹകരണ സമരം അവസാപ്പിക്കാന്‍ നടപടിയെടുക്കുക. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക. വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നല്‍കുക എന്നീ ആവശ്യങ്ങളാണ് കേജ് രിവാളും സംഘവും ഉന്നയിച്ചിട്ടുള്ളത്.