kerala

ഇടുക്കിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

By Test User

October 24, 2020

കട്ടപ്പന: ഇടുക്കി നരിയമ്പാറയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. നരിയമ്പാറ സ്വദേശി മനു മനോജ് ആണ് അറസ്റ്റിലായത്. പീഡനത്തിന് ഇരയായ ദലിത് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച ശേഷം മനു പല തവണ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ നാല് ദിവസമായി മനു മനോജ് ഒളിവിലായിരുന്നു. പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ പ്രതിഷേധം ഉയര്‍ന്നു. ഇയാളെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി അറിയിച്ചിരുന്നു. ഇന്ന് രാവിലെയാണ് മനുവിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ ആയിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമം. കുളിമുറിയല്‍ കയറിയ പെണ്‍കുട്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍ പെണ്‍കുട്ടി.