മലപ്പുറം: ബീഫ് കഴിക്കുന്നവരെന്ന് ആക്ഷേപിച്ച് ട്രെയിന്‍ യാത്രക്കിടെ അക്രമി സംഘം കൊലപ്പെടുത്തിയ ഹരിയാന സ്വദേശി ജുനൈദ് ഖാന്റെ വീട് മുസ്‌ലിംലീഗ് പ്രതിനിധി സംഘം ഇന്ന് സന്ദര്‍ശിക്കും. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സംഘത്തിന് നേതൃത്വം നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു. ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ്, ദേശീയ സെക്രട്ടറി ഖുറം അനീസ്, യൂത്ത് ലീഗ് നേതാക്കളായ സാബിര്‍ എസ് ഗഫാര്‍, സി.കെ സുബൈര്‍, ആസിഫ് അന്‍സാരി, അഡ്വ വി.കെ ഫൈസല്‍ ബാബു, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി എന്നിവര്‍ സംഘത്തിലുണ്ടാകും.