തിരുവനന്തപുരം: ഇന്ധനവില വര്‍ധിപ്പിച്ചാല്‍ ഉപയോഗം കുറയുമെന്ന വിചിത്രവാദവുമായി ജേക്കബ് തോമസ് ഐപിഎസ്. ടെസ്ല പോലുള്ള കമ്പനികള്‍ അതിന്റെ സാധ്യത തുറക്കുകയാണെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഇന്ധനവില കൂടിയാല്‍ ഉപയോഗം കുറയും. അപ്പോള്‍ ആളുകള്‍ ഇലക്ട്രിക വാഹനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങും. നികുതി കൂട്ടിയാല്‍ മാത്രമേ പാലം പണിയാനും സ്‌കൂളില്‍ കമ്പ്യൂട്ടര്‍ വാങ്ങാനും കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നിരുന്നു. രാജ്യസേവനത്തിനാണ് താന്‍ ഐപിഎസ് എടുത്തതെന്നും എന്നാല്‍ രാഷ്ട്രബോധമില്ലാത്ത ചിലരുടെ ഇഷ്ടങ്ങള്‍ക്ക് എതിര് നിന്നപ്പോള്‍ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.