More

ജഗന്‍മോഹന്‍ റെഡ്ഡി യുടെ പരാമര്‍ശം വിവാദമാകുന്നു

By chandrika

August 05, 2017

വൈ. എസ്. ആര്‍ കോണ്‍ഗ്രസ്സ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡി ഉപതെരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ നടത്തിയ പരാമര്‍ശം വിവാദമായിരിക്കുകയാണ്. തന്റെ എതിരാളിയായ ചന്ദ്രബാബു നിയിഡുവിനെതിരെയാണ് പ്രകോപനപരമായ പരാമര്‍ശം നടത്തിയിരിക്കുന്നത്. ‘നായിഡു നടുറോഡില്‍ വെടിയേറ്റു മരിച്ചാലും തെറ്റില്ല’ എന്നായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞത്.

ഈ മാസം അവസാനം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കുര്‍ണൂല്‍ ജില്ലയിലെ നാന്ദ്യയാലില്‍ പൊതുപരിപാടിക്കിടെയായിരുന്നു ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദബാബു നായിഡുവിനെതിരായ വിവാദ പരാമര്‍ശം. റെഡ്ഡിക്കെതിരായി  നായിഡുവിന്റെ അനുയായി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.