Culture

ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

By chandrika

May 30, 2019

വിജയവാഡ: ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനാണ് ജഗന് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇന്ന് ജഗന്‍ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. മറ്റുള്ളവര്‍ ജൂണ്‍ ഏഴിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന. വിജയവാഡയില്‍ 12.23ന് നടന്ന ചടങ്ങില്‍ 30000 പേര്‍ പങ്കെടുത്തു.

തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ഡി.എം.കെ നേതാവ് സ്റ്റാലിന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന് എത്തിയില്ലെങ്കിലും എന്‍. ചന്ദ്രബാബു നായിഡു ജഗന്‍ മോഹന്‍ റഡ്ഡിയ്ക്ക് തന്റെ അഭിനന്ദനമറിയിച്ചിരുന്നു. സത്യപ്രതിജ്ഞക്ക് ശേഷം ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വിറ്ററലൂടെ ജഗനെ അഭിനന്ദിച്ചിരുന്നു.