india

ജയ് ഷാ എത്ര മത്സരം കളിച്ചിട്ടാണ് ബിസിസിഐ സെക്രട്ടറിയായത്? അമിത് ഷായ്‌ക്ക് മറുപടിയുമായി ഉദയനിധി സ്റ്റാലിൻ

By webdesk14

July 30, 2023

ഡിഎംകെയെ കുടുംബ പാർട്ടിയെന്നു വിശേഷിപ്പിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ തമിഴ്‌നാട് കായിക മന്ത്രിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി.

അമിത് ഷായുടെ മകൻ ജയ് ഷാ എങ്ങനെയാണ് ബിസിസിഐ സെക്രട്ടറിയായതെന്ന് ഉദയനിധി സ്റ്റാലിൻ ചോദിച്ചു. ജയ് ഷാ എത്ര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചെന്നു ചോദിച്ച ഉദയനിധി, അദ്ദേഹം എത്ര റൺസ് നേടിയെന്നും ചോദിച്ച് പരിഹസിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ഡിഎംകെ സഖ്യകക്ഷികളും കുടുംബ രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുകയാണെന്നും ഡിഎംകെ കുടുംബ പാർട്ടിയാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഉദയനിധി സ്റ്റാലിൻ.