india

ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചു; ഉത്തര്‍ പ്രദേശില്‍ മുസ്ലിം ബാലനെ ഗ്ലാസ് കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചു

By webdesk18

April 19, 2025

ഉത്തര്‍ പ്രദേശില്‍ ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന് മുസ്ലിം ബാലനെ ഗ്ലാസ് കൊണ്ട് കുത്തിപ്പരിക്കേല്‍പിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് 13 കാരന് നേരെ ആക്രമണമുണ്ടായത്. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ ചേര്‍ന്നാണ് കുട്ടിയെ മര്‍ദിച്ചത്. കാണ്‍പൂരിലെ സര്‍സൗള്‍ നിവാസിയായ കുട്ടി ബസ് സ്റ്റോപ്പില്‍ നില്‍ക്കെ പ്രതികളായ അക്രമികള്‍ വന്ന് കാലില്‍ വീഴാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ചപ്പോള്‍ ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ കുട്ടി അനുസരിക്കാത്തതിനെ തുടര്‍ന്ന് മൂന്ന് പേരും ചേര്‍ന്ന് പൊട്ടിയ ഗ്ലാസെടുത്ത് 13 കാരനെ മര്‍ദിക്കുകയായിരുന്നു. ഇതേ വിഷയത്തില്‍ താന്‍ മുമ്പും ഇത്‌പോലെ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് കുട്ടി ദേശീയ മാധ്യമത്തോട് പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തു.