kerala

ജയിലറെ മര്‍ദ്ദിച്ച കേസ്: ആകാശ് തില്ലങ്കേരി വീണ്ടും അറസ്റ്റില്‍

By webdesk11

September 13, 2023

സ്വര്‍ണ്ണക്കടത്ത് കൊട്ടേഷന്‍ കേസുകളിലെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധക്കേസിലെയും പ്രതിയായ ആകാശ് തില്ലെങ്കേരി വീണ്ടും അറസ്റ്റില്‍. വിയ്യൂര്‍ ജയിലില്‍ തടവില്‍ കഴിയവെ ജയിലറെ മര്‍ദ്ദിച്ച കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. കാപ്പ ഉള്‍പ്പെടുത്തിയാണ് അറസ്റ്റ്.

2023 ഫെബ്രുവരിയില്‍ സ്ത്രീത്വത്തെ അപമാനിച്ചത് ഉള്‍പ്പെടെയുള്ള കേസില്‍ ഇദ്ദേഹത്തെ ജയിലില്‍ അടച്ചിരുന്നു. ഇതിനിടെ ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ജയിലറെ ആകാശ് മര്‍ദ്ദിച്ചത്.