Film

റെക്കോർഡിട്ട് ‘ജയിലർ’; ആദ്യദിവസത്തെ കളക്ഷൻ 52 കോടി

By webdesk15

August 11, 2023

ഇന്നലെ റിലീസായ സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ‘ജയിലര്‍’ ആരാധകരിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. മാസും ഒപ്പം ക്ലാസുമാണ് ചിത്രമെന്നാണ് കണ്ടിറങ്ങിയവരുടെ അഭിപ്രായം. മോഹൻലാലും ശിവ രാജ്‍കുമാറും രജനികാന്തിനൊപ്പം ചിത്രത്തില്‍ നിര്‍ണായക അതിഥി വേഷത്തിലും എത്തിയപ്പോള്‍ ബോക്സ് ഓഫീസ് കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ചെന്നാണ് റിപ്പോർട്ടുകൾ.രാജ്യത്താകെ ആദ്യദിനം സിനിമ സ്വന്തമാക്കിയത് 52 കോടി രൂപയെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്ന് മാത്രം ആദ്യദിനം 5 കോടി രൂപ കളക്ഷനായി നേടിയെന്ന് സിനിമാ മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നു. തമിഴ്നാട്ടില്‍ റിലീസ് ദിനത്തിലെ ഈ വർഷത്തെ കളക്ഷൻ റെക്കോര്‍ഡ് ‘ജയിലറി’ന്റെ പേരില്‍ ആയിരിക്കുകയാണ് എന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ട്വീറ്റ് ചെയ്യുന്നത്. 29.46 കോടി രൂപയാണ് രജനികാന്ത് ചിത്രം തമിഴ്നാട്ടിൽ നിന്നുമാത്രം ആദ്യദിനം നേടിയിരിക്കുന്നത്.