india

ജയിലറിന്റ ചരിത്രവിജയം ; പ്രതിഫലത്തിന് പുറമേ ലാഭവിഹിതവും ബി എം ഡബ്ല്യൂ കാറും രജനീകാന്തിന് നല്‍കി നിര്‍മാതാവ്

By webdesk15

September 01, 2023

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ചിത്രം ജയിലര്‍ ആഗോള തലത്തില്‍ ബോക്‌സ്ഓഫീസില്‍ 600 കോടി നേടിയതിന്റെ സന്തോഷത്തൽ രജനീകാന്തിന് ലാഭവിഹിതവും ബി എം ഡബ്ല്യൂ കാറും സമ്മാനിച്ച് നിര്‍മാതാവ് കലാനിധി മാരന്‍.ചിത്രത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലത്തിന് പുറമേയാണ് ഈ സമ്മാനങ്ങൾ.ചെന്നൈയിലെ രജനീകാന്തിന്റെ വസതിയില്‍ എത്തിയാണ് കലാനിധി മാരന്‍ ചെക്ക് കൈമാറിയത്. ചെക്കിലെ തുക എത്രയാണെന്ന് പുറത്തുവിട്ടിട്ടില്ല. സണ്‍ പിക്‌ചേഴ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ചെക്ക് കൈമാറുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. ജയിലറിന്റെ ചരിത്ര വിജയം ആഘോഷിക്കുന്നുവെന്നാണ് പോസ്റ്റിനൊപ്പമുള്ള തലക്കെട്ട്. രജനീകാന്ത് തെരെഞ്ഞെടുത്ത ബി എം ഡബ്ല്യൂ X 7 കാറിന്റെ താക്കോൽ കൈമാറുന്ന വീഡിയോയും സണ്‍ പിക്‌ചേഴ്‌സിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്.

#JailerSuccessCelebrations continue! Superstar @rajinikanth was shown various car models and Mr.Kalanithi Maran presented the key to a brand new BMW X7 which Superstar chose. pic.twitter.com/tI5BvqlRor

— Sun Pictures (@sunpictures) September 1, 2023