india

ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈക്ക് നേരെ ചാടിയടുത്ത് ജല്ലിക്കെട്ട് കാള; പിടിച്ചുകെട്ടി പ്രവർത്തകർ

By webdesk14

August 04, 2023

മുന്‍ ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈക്ക് നേരെ ചാടിയടുത്ത് ജല്ലിക്കെട്ട് കാള. ‘എന്‍ മണ്ണ് എന്‍ മക്കള്‍’ എന്ന സന്ദേശവുമായി അണ്ണാമലൈ നടത്തുന്ന പദയാത്രയുടെ ഭാഗമായി മധുര മേലൂരിലെത്തിയപ്പോള്‍ നല്‍കിയ സ്വീകരണത്തിനെയാണ് സംഭവം. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

പദയാത്ര തുടങ്ങുന്ന സ്ഥലത്ത് പത്തോളം ജല്ലിക്കെട്ട് കാളകളെ കെട്ടിയിരുന്നു ഇവയില്‍ ഒന്നാണ് അണ്ണാമലയുടെ കുതിച്ച് ചാടിയത്. കാളയെ അണ്ണാമലൈ മഞ്ഞ ഷാള്‍ അണിയിക്കുന്നതിനിടെ വിരണ്ട് ഉയര്‍ന്ന് ചാടുകയായിരുന്നു. ഉടന്‍ പ്രവര്‍ത്തകര്‍ കാളയെ പിടിച്ച് ശാന്തനാക്കി.