Connect with us

kerala

ജാമിഅ നൂരിയ സ്വകാര്യ സർവകലാശാല ആരംഭിക്കും

ഉയർന്ന അക്കാദമിക നിലവാരവും ധാർമ്മിക ബോധമുള്ള സമൂഹത്തെ സൃഷ്ടിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു

Published

on

പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ ആഭിമുഖ്യത്തിൽ സ്വകാര്യ സർവകലാശാല ആരംഭിക്കാൻ തീരുമാനിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ജാമിഅ നൂരിയ്യയിൽ ചേർന്ന ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്. തുടർ പ്രവർത്തനങ്ങൾക്ക് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ രംഗത്ത് അത്യാധുനിക സംവിധാനവും മൂല്യബോധവും സന്നിവേശിപ്പിച്ചുകൊണ്ടുള്ള പാഠ്യ പദ്ധതി തയ്യാറാക്കി ഉയർന്ന അക്കാദമിക നിലവാരവും ധാർമ്മിക ബോധമുള്ള സമൂഹത്തെ സൃഷ്ടിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.

അക്കാദമിക് മികവ് നേടുന്നതിനും വിദ്യാർത്ഥികളുടെ പുതിയ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി, ഉന്നത പഠനത്തിന്റെയും ഗവേഷണത്തിന്റെയും നവീകരണത്തിന്റെയും കേന്ദ്രമായി വർത്തിക്കുന്ന സ്വകാര്യ സർവകലാശാലയായിരിക്കും സ്ഥാപിക്കുക. വിദ്യാഭ്യാസത്തിന്റെ ഉയർന്ന നിലവാരം ഉറപ്പുവരുത്തുന്നതിന് ബൗദ്ധിക വളർച്ചയും നൈപുണ്യ വികസനവും പരിപോഷിപ്പിക്കുന്ന പഠന പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകും.

ആഗോളതലത്തിൽ ആവശ്യമായ അറിവും കഴിവുകളും നേടുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി ആധുനിക സാങ്കേതികവിദ്യ, അത്യാധുനിക ഗവേഷണം എന്നിവയിൽ നിർദ്ദിഷ്ട സർവകലാശാല ശ്രദ്ധ കേന്ദ്രീകരിക്കും.
വ്യവസായ സഹകരണം, സാങ്കേതിക വിദ്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട്, വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര, ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകളുടെ വിപുലമായ ശ്രേണി സർവകലാശാല നടപ്പിൽ വരുത്തും.

കൂടാതെ ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പാക്കുന്നതിനും സ്കോളർഷിപ്പ് അടക്കമുള്ള പ്രത്യേക പദ്ധതികൾ രൂപീകരിക്കും. ശക്തവും ചലനാത്മകവും മൂല്യാധിഷ്ഠതവുമായ പഠന അന്തരീക്ഷം രൂപപ്പെടുത്തുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്ർ ഒരുക്കും.

സർക്കാറിന്റെ അംഗീകാരം ലഭിക്കുന്നതിനനുസരിച്ച് സർവകലാശാലയുടെ ഘടന, പ്രോഗ്രാമുകൾ, ഫാക്കൽറ്റി, പ്രവേശന നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നും ജാമിഅ നൂരിയ്യയുടെ കീഴിൽ സർവകലാശാല തുടങ്ങുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ നിലവിലുണ്ടെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

യോഗത്തിൽ പാണക്കാട് സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ. സമസ്ത കേരള വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാർ, ഏലംകുളം ബാപ്പു മുസ്ലിയാർ, ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, പി അബ്ദുൽഹമീദ് എംഎൽഎ, എംസി മായിൻ ഹാജി, സമസ്ത മുശാവറ അംഗങ്ങളായ ഡോ. ബഹാഉദ്ദീൻ നദ്‌വി, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, ഹൈദർ ഫൈസി പനങ്ങാങ്ങര, സമസ്ത ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി, ഇബ്രാഹിം ഫൈസി തിരൂർക്കാട്, അരിക്കുഴിയിൽ ഉമ്മർ ഫാറൂഖ്, വി പി മുഹമ്മദലി ഹാജി തൃക്കടീരി, അരിക്കുഴിയിൽ ബാപ്പുട്ടി ഫൈസി, കുന്നത്ത് അലി ഹാജി, കല്ലടി അബൂബക്കർ, പുളിയക്കുത്ത് ഹനീഫ, പാതിരമണ്ണ അബ്ദുറഹിമാൻ ഫൈസി, അബ്ദുൽ ഖാദർ ഫൈസി കുന്നുംപുറം, പറമ്പൂർ മുഹമ്മദ് ബാബു, ഡോ റഷീദ് അഹമ്മദ് പി എന്നിവർ പ്രസംഗിച്ചു.

kerala

ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം

മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.

Published

on

ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.

ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്‍ട്ടുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്‌സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്‍’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്‍കി.

തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്‍കി.

 

Continue Reading

kerala

അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

Published

on

അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന്‍ നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.

 

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending