Books

ജമീലത്തു സുഹ്റ: പുസ്തക പ്രകാശനം ഡിസംബർ 5-ന്; ലാൽ ജോസ് സംബന്ധിക്കും

By webdesk13

November 26, 2024

ദമ്മാം: എഴുത്തുകാരി ഷബ്ന നജീബിന്റെ പ്രഥമ പുസ്തകം ‘ജമീലത്തു സുഹ്റ’ അടുത്തമാസം അഞ്ചിന് പ്രകാശനം ചെയ്യുമെന്ന് പ്രസാധകസമിതി വാർത്താകുറിപ്പിൽ അറിയിച്ചു. പ്രമുഖ സിനിമാസംവിധായകൻ ലാൽ ജോസ് പ്രകാശനം നിർവ്വഹിക്കും. 2024 ഡിസംബർ 5-ന് വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് അൽ ഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തിലാണ് പരിപാടി. സഊദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിനായി മേഖലയിലെ കലാ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി നിലവിൽ വന്നു. കെഎംസിസി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ്‌ മുഹമ്മദ് കുട്ടി കോഡൂർ, സാജിദ് ആറാട്ടുപ്പുഴ(രക്ഷാധികാരി) ആലിക്കുട്ടി ഒളവട്ടൂർ (ചെയർമാൻ) നജീബ് അരഞ്ഞിക്കൽ, ഉമ്മർ ഓമശ്ശേരി, ഒ.പി. ഹബീബ്, നജ്മുസ്സമാൻ(വൈസ് ചെയർമാൻ) മാലിക്ക്‌ മഖ്ബൂൽ (ജനറൽ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ.

അൽഖോബാർ കെഎംസിസി വനിത വിംഗ് പ്രസിഡന്റും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യമായ ഷബ്ന നജീബിന്റെ പ്രഥമ നോവലാണ് ജമീലത്തു സുഹ്റ. സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും സമകാലികങ്ങളിൽ ലേഖികയുമായ ഷബ്ന നജീബ് രചനാരംഗത്ത് നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.ഡെസ്റ്റിനി ബുക്‌സ് ആണ് പുസ്തകത്തിൻറെ പ്രസാധകർ.