india

കശ്മീരിൽ അവധിക്ക് നാട്ടിലെത്തിയ യുവ സൈനികനെ കാണാതായി ;തട്ടിക്കൊണ്ടുപോയെന്ന് സംശയം

By webdesk15

July 30, 2023

കശ്മീരിൽ അവധിക്ക് നാട്ടിലെത്തിയ യുവ സൈനികനെ കാണാതായി. തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ, ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രി റെജിമെന്റിലെ റൈഫിൾമാൻ ജാവേദ് അഹമ്മദിനെയാണ് കാണാതായത്. ഈദിന് അവധിക്ക് നാട്ടിലെത്തിയ ഇയാൾ. ഇന്ന് ഡ്യൂട്ടിയിൽ ചേരേണ്ടതായിരുന്നു. എന്നാൽ, വീട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് ആറരയോടെ മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ സൈനികൻ പിന്നീട് തിരിച്ചെത്തിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.ഇയാൾ പോയ കാർ മാർക്കറ്റിന് സമീപത്ത് നിന്ന് കണ്ടെത്തി. കാറിൽ രക്തക്കറ കകണ്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്.കശ്മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു.രണ്ടുപേരെ കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട് .സൈനികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതാണെന്നാണ് വീട്ടുകാർ സംശയിക്കുന്നത്.