Culture

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍: നാല് ഭീകരരെ സൈന്യം വധിച്ചു

By chandrika

June 07, 2019

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരവാദികള്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ ലസിപോര മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.

സംഭവസ്ഥലത്തിന്റെ നിയന്ത്രണം പൂര്‍ണമായും സൈന്യം ഏറ്റെടുത്തു. ഭീകരരില്‍ നിന്നു മൂന്നു തോക്കുകളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. അതേസമയം, കൊല്ലപ്പെട്ടവരെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.