india

കനത്ത മഴ : ജമ്മുകശ്മീരില്‍ രണ്ട് സൈനികര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.

By webdesk15

July 09, 2023

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ജമ്മുകശ്മീരില്‍ രണ്ട് സൈനികര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.പൂഞ്ച് ജില്ലയില്‍ നിന്ന് സൈനികരുടെ മൃതദേഹം കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. പഞ്ചാബ് സ്വദേശികളായ നായിബ് സുബേദാര്‍ കുല്‍ദീപ് സിങ്, ലാന്‍സ് നായിക് തെലു റാം എന്നിവരാണ് മരിച്ചത്. ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ 7 പേര്‍ മരിച്ചു. റംബാനില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ജമ്മു ശ്രീനഗര്‍ ദേശീയപാത അടച്ചു.