kerala
സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കുന്നു
ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്
തിരുവനന്തപുരം: ഏഴുമാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നു തുറക്കുന്നു. 10, 12 ക്ലാസുകളില്‍ പഠിക്കുന്ന 7 ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് ഇന്നുമുതല്‍ സ്‌കൂളുകളിലേക്ക് എത്തുന്നത്. പൊതുപരീക്ഷയ്ക്കു മുന്നോടിയായി ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ പൂര്‍ത്തിയാക്കിയ പാഠഭാഗങ്ങളുടെ സംശയനിവാരണം, റിവിഷന്‍ എന്നിവക്കു വേണ്ടിയാണ് സ്‌കൂളുകള്‍ തുടങ്ങുന്നത്.
ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല. സ്‌കൂളിലെത്തുന്ന കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കളുടെ സമ്മതപത്രം നിര്‍ബന്ധമാണ്. സ്‌കൂള്‍ തുറക്കുന്ന ആദ്യ ആഴ്ച സുരക്ഷയ്ക്കാണു മുന്‍ഗണന. ഒരേസമയം ക്ലാസിലെ പകുതി കുട്ടികളെ മാത്രമേ അനുവദിക്കൂ. ഓരോ ക്ലാസിലെയും പകുതി വീതം വിദ്യാര്‍ഥികള്‍ ഷിഫ്റ്റ് ആയോ ഒന്നിടവിട്ട ദിവസങ്ങളിലോ ക്ലാസുകള്‍ക്കെത്തും വിധം ക്രമീകരണം നടത്താം.
ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമേ ഇരുത്താവൂ എന്നും ഒഴിഞ്ഞുകിടക്കുന്ന ക്ലാസ് മുറികള്‍ കൂടി ഉപയോഗിച്ച് അധ്യയനം നടത്തണമെന്നുമാണു വിദ്യാഭ്യാസ വകുപ്പു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തി മാറ്റം വരുത്തും. അതിനിടെ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
വിക്ടേഴ്‌സ് വഴിയുള്ള ഫസ്റ്റ്‌ബെല്‍ ക്ലാസുകള്‍ തുടരും. സ്‌കൂളുകളില്‍ പോകുന്ന കുട്ടികള്‍ക്ക് വിക്ടേഴ്‌സില്‍ എല്ലാ ദിവസവും വൈകിട്ടത്തെ ആവര്‍ത്തന ക്ലാസ് കാണാം. കുട്ടികള്‍ക്ക് ഐഡന്റിറ്റി കാര്‍ഡും യാത്രാ പാസും ഉള്‍പ്പെടെ നല്‍കിയിട്ടില്ലാത്തതിനാല്‍ സ്‌കൂളിലെത്താന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
kerala
കൊല്ലത്ത് മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു
ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം: ചവറയില്‍ മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു. സുലേഖ ബീവിയാണ് മരിച്ചത്. ചെറുമകന്‍ ഷഹനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
ചവറ വട്ടത്തറയിലാണ് സംഭവം. മുത്തശ്ശിയെ കഴുത്തുറുത്തു കൊന്ന ശേഷം മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിക്കുകയായിരുന്നു. ഇരുവും മാത്രമായിരുന്നു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്.
ഷഹനാസിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സുലേഖ ബീവിയെ കണ്ടില്ല. ഷഹനാസിനോടു അന്വേഷിച്ചപ്പോള്‍ വീടിനകത്തുണ്ടെന്നായിരുന്നു മറുപടി. പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്.
kerala
അമ്മത്തൊട്ടിലിലേക്ക് പുതിയ അതിഥിയായി ഭീം
കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലേക്ക് ഇന്നലെ പുതിയ അതിഥിയെത്തി. അധികൃതര്‍ കുട്ടിയ്ക്ക് ഭീം എന്ന് പേര് നല്‍കി. കഴിഞ്ഞ ദിവസം രാത്രി 10.50 നാണ് 10 ദിവസം പ്രായം മാത്രം തോന്നിക്കുന്ന ആണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചത്.
ഡോ. ഭീംറാവു അംബേദ്കറുടെ സമൃതി ദിനമായ ഇന്നലെ ലഭിച്ചതിനാലാണ് ഭീം എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അറിയിച്ചു. 10 ദിവസം പ്രായവും 2.13 കി.ഗ്രാം ഭാരവുമുള്ള ആണ്‍കുഞ്ഞ് അതിഥിയായി എത്തിയത്.
ഇതോടെ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി തിരുവനന്തപുരത്ത് 8 കുട്ടികളെയാണ് അമ്മത്തൊട്ടിലില്‍ ലഭിച്ചത്. സെപ്തംബര്‍ മാസം നാല് കുട്ടികളും അമ്മത്തൊട്ടിലില്‍ എത്തിയിരുന്നു.
kerala
പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച് കടന്നുകളഞ്ഞ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.
പാലേരി: പിതാവിനെ കുത്തിപ്പരിക്കേല്‍പിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് മാര്‍ക്കറ്റിന് സമീപം ഇല്ലത്ത് മീത്തല്‍ ജംഷാലാണ് (26) മരിച്ചത്.
കഴിഞ്ഞദിവസം പിതാവ് പോക്കറിനെ (60) കത്തികൊണ്ട് കുത്തി പരിക്കേല്‍പിക്കുകയായിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതിനാലാണ് കുത്തിയത്. വയറിന് സാരമായി പരിക്കേറ്റ പോക്കര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഒളിവില്‍പോയ ജംഷാലിനെ പൊലീസ് അന്വേഷിച്ച് വരുന്നതിനിടെയാണ് കടിയങ്ങാട്ടെ പൊന്തക്കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൂരികുത്തി നരിക്കോട്ടുമ്മല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
india2 days agoബാബരി: മായാത്ത ഓര്‍മകള്‍
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news2 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india2 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News2 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു

