തിരുവനന്തപുരം: ജനതാദള്‍ കേരള ഘടകം പിരിച്ചുവിട്ടു. ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയാണ് ഇത് സംബന്ധിച്ച് നോട്ടീസ് പുറത്തിറക്കിയത്. സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന സി.കെ. നാണു ഗുരുതരമായ അച്ചടക്ക ലംഘനം കാണിച്ചുവെന്ന് നോട്ടീസില്‍ പറയുന്നു.

ദേശീയഘടകം നിരവധി നിര്‍ദേശങ്ങള്‍ സി.കെ. നാണുവിന് നല്‍കിയിരുന്നു. എന്നാല്‍ ആ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ പാലിക്കാന്‍ സി.കെ. നാണു തയ്യാറാകാത്ത സാഹചര്യത്തിലാണ് സംസ്ഥാന ഘടകം പിരിച്ചു വിട്ടിരിക്കുന്നത്.

പുതിയ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രസിഡന്റായി മാത്യു ടി തോമസിനെ നിയമിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റായി ജോസ് തെറ്റയിലിനെയും ജനറല്‍ സെക്രട്ടറിമാരായി ജമീല പ്രകാശം, ബെന്നി മഞ്ചൂളി, അഡ്വക്കേറ്റ് വി. മുരുകദാസ്, അഡ്വ. ബിജിലി ജോസഫ് എന്നിവരേയും നിയമിച്ചിട്ടുണ്ട്. ട്രഷററായി മുഹമ്മദ് ഷായെയാണ് നിയമിച്ചിട്ടുള്ളത്.