Culture

ജെസ്‌ന തിരോധാനം; ഇന്നേക്ക് ഒരു വര്‍ഷം

By chandrika

March 22, 2019

കോട്ടയം: ജെസ്‌ന മരിയ ജയിംസിനെ കാണാതായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഒരു വര്‍ഷം തികയുമ്പോഴും ഒരു തെളിവും കണ്ടെത്താവാനാതെ കുഴങ്ങുകയാണ് െ്രെകംബ്രാഞ്ച്. അതേസമയം, കേസ് അവസാനിപ്പിക്കാനും സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ജെസ്‌നക്കായുള്ള അന്വേഷണത്തില്‍ ഒരു തുമ്പും ലഭിക്കാത്ത സാഹചര്യത്തില്‍ പൊലീസ് വിവരശേഖരണ പെട്ടിയും സ്ഥാപിച്ചിരുന്നു. ജെസ്‌ന പഠിച്ച കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ്, ജെസ്‌നയുടെ സ്ഥലമായ മുക്കൂട്ടുതറ, വെച്ചൂച്ചിറ തുടങ്ങിയിടങ്ങളിലാണു വിവരശേഖരണപ്പെട്ടി വച്ചത്. തിരോധാനത്തെക്കുറിച്ചു പല അഭിപ്രായങ്ങളും നാട്ടില്‍ പരക്കുന്നുണ്ടെങ്കിലും ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തിലും യാതൊരു വിധ പുരോഗമനവും അന്വേഷണത്തില്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ െ്രെകംബ്രാഞ്ച് കേസ് അവസാനിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.