തിരുവനന്തപുരം: സംഗീതജ്ഞന്‍ ജാസി ഗിഫ്റ്റിന്റെ പിതാവ് ഗിഫ്റ്റ് ഇസ്രയേല്‍ (74) അന്തരിച്ചു. തിരുവനന്തപുരം വിതുര തോട്ടുമുക്കിലാണ് താമസം. സംസ്‌കാരം ശനിയാഴ്ച കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സെമിത്തേരിയില്‍.

കേരള സര്‍വകലാശാലയില്‍ അസി. റജിസ്ട്രാറായിരുന്നു. കുറച്ചു നാളുകളായി മകനോടൊപ്പം എറണാകുളത്തായിരുന്നു താമസം. അസുഖബാധിതനായതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് വിതുരയിലെ വീട്ടിലേക്കു മാറ്റി. ഭാര്യ: രാജമ്മ. മകള്‍: ജിസി ഗിഫ്റ്റ് (പരേത).