ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ തലക്ക് 11 ലക്ഷം രൂപ വിലയിട്ട ബിജെപി യുവ നേതാവിന്റെ പ്രഖ്യാപനത്തെ പാര്‍ലമെന്റില്‍ രൂക്ഷമായി വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി എം.പി ജയാ ബച്ചന്‍. നിങ്ങള്‍ക്ക് പശുക്കളെ സംരക്ഷിക്കാന്‍ കഴിയും. എന്നാല്‍ അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ രക്ഷിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് ജയാ ബച്ചന്‍ രാജ്യസഭയില്‍ ചോദിച്ചു.

ബംഗാളിലെ ബിജെപി യുവമോര്‍ച്ച നേതാവ് യോഗേഷ് വര്‍ഷണേയ് ആണ് മമതയുടെ തലവെട്ടിക്കൊണ്ടുവരുന്നവര്‍ക്ക 11 ലക്ഷം രൂപ ഇനാം നല്‍കാമെന്ന് പ്രഖ്യാപിച്ചത്. ബിര്‍ഭൂമില്‍ ഹനുമാന്‍ ജയന്തിയുടെ ഭാഗമായി നടന്ന റാലിയിലെ പൊലീസ് നടപടിയില്‍ രോഷം പൂണ്ടാണ് മമതക്കെതിരെ ഭീഷണിയുമായി യുവമോര്‍ച്ച നേതാവ് രംഗത്തെത്തിയത്.

റാലിയില്‍ പങ്കെടുത്ത ജനങ്ങളെ പൊലീസ് ക്രൂരമായി തല്ലിച്ചതച്ചതെന്ന് ആരോപിച്ചാണ് യുവമോര്‍ച്ച രംഗത്ത് വന്നത്. ഹിന്ദുക്കളെ ഉന്നംവെക്കുന്ന മമതാ ബാനര്‍ജി പിശാചാണെന്നും വര്‍ഷണേയ് പറഞ്ഞിരുന്നു. അതിനെതിരായ പ്രതികരണമായാണ് ജയാ ബച്ചന്‍ രാജ്യസഭയില്‍ കടുത്ത ഭാഷയില്‍ സംസാരിച്ചത്. സ്ത്രീകള്‍ക്കെതിരെ ഇങ്ങനെ സംസാരിക്കാന്‍ ഒരാള്‍ക്ക് എങ്ങനെയാണ് ധൈര്യം വരുന്നത്. ഇങ്ങനെയാണോ നി്ങ്ങള്‍ രാജ്യത്തെ സ്്ത്രീകളെ സംരക്ഷിക്കാന്‍ പോകുന്നത്. സ്ത്രീകള്‍ അരക്ഷിതരാണ്. ഇതാേേണാ നിങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ജയാ ബച്ചന്‍ ചോദിച്ചു.